വടക്കൻ മേഖല പരുമല തീർത്ഥയാത്ര പുറപ്പെട്ടു

കൊച്ചി/മുളന്തുരുത്തി: ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനം കൊച്ചി, കണ്ടനാട്, അങ്കമാലി, കുന്നംകുളം, തൃശൂർ, മലബാർ ഭദ്രാസനങ്ങളുടെ നേതൃത്വത്തിൽ നടത്തിവരുന്ന 30 -)മത് പരുമല കാൽനട തീർത്ഥയാത്ര വിശുദ്ധന്റെ ജന്മനാടായ മുളന്തുരുത്തിയിൽനിന്നും ആരംഭിച്ചു . നവംബർ ഒന്നിന് പരുമല കബറിങ്കൽ എത്തിച്ചേരും.

രാവിലെ 5.45 നു കൊച്ചി ഭദ്രാസനാധിപൻ അഭി.ഡോ യാക്കോബ് മാർ ഐറേനിയോസ് തിരുമേനിയുടെ കാർമികത്വത്തിൽ ഓർത്തഡോക്സ് സെന്ററിൽ നടത്തിയ വി. കുർബാനക്ക് ശേഷം നടത്തിയ പൊതുസമ്മേളനത്തിൽ ജേക്കബ് മണ്ണപ്രയിൽ കോർഎപ്പിസ്‌കോപ്പ, വൈസ് പ്രസിഡണ്ട്ഫാ. ജിയോ ജോർജ്ജ്, ഓർഗനൈസർ ഫാ. വിജു ഏലിയാസ്, ജന.സെക്രട്ടറി ജയൻ പി പി എന്നിവർ പ്രസംഗിച്ചു. രാവിലെ 8:30 ന് ആരംഭിച്ച തീർത്ഥയാത്ര മുളംതുരുത്തി കരവട്ടേകുരിശ്ശിൽ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണത്തിന് ശേഷം പിറവം, പെരുവ, കടുത്തുരുത്തി വഴി രാത്രി 12 ന് കോതനല്ലൂർ പള്ളിയിൽ വിശ്രമിക്കും.

ഇന്ന് (31-10-2018 ) രാവിലെ 5 :30 ന് യാത്ര പുനരാരംഭിച്ച് ഏറ്റുമാനൂർ, തട്ടാശ്ശേരി, കോട്ടയം പഴയ സെമിനാരി, പള്ളം വഴി രാത്രി 10 ന് കുറിച്ചി സെന്റ് മേരീസ് & സെന്റ് ജോൺസ് പള്ളയിൽ വിശ്രമം.
നാളെ (1-11-2018 ) രാവിലെ വി. കുർബാനക്ക് ശേഷം യാത്ര തുടർന്ന് വേങ്ങൽ, കട്ടപ്പുറം, വളഞ്ഞവട്ടം വഴി വൈകിട്ട് 4 ന് പരുമല കബറിങ്കൽ എത്തി അഖണ്ഡ പ്രാർത്ഥന നടത്തും.

ഫോട്ടോ അടിക്കുറിപ്പ്: ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിയ വടക്കൻ മേഖല പരുമല തീർത്ഥയാത്ര കൊച്ചി ഭദ്രാസനാധിപൻ അഭി. ഡോ യാക്കോബ് മാർ ഐറേനിയോസ് മെത്രാപോലിത്ത ആശിർവദിക്കുന്നു. ജേക്കബ് മണ്ണപ്രയിൽ കോർ എപ്പിസ്‌കോപ്പ, ഫാ ജോൺ ജോർജ്ജ്, ഫാ ഓ ജെ ജേക്കബ്, ഫാ മാത്യൂസ് കാഞ്ഞിരംപാറ, ഫാ ജിയോ ജോർജ്ജ്, ഫാ വിജു ഏലിയാസ്, ഫാ മത്തായി തൊഴുങ്കൽ, ഫാ വിനോദ് ജോർജ്ജ്, ഫാ എൽദോ എന്നിവർ സമീപം.

error: Thank you for visiting : www.ovsonline.in