ആലഞ്ചേരി പള്ളിയില്‍ ഇടവക ദിനവും ശൂനോയോ പെരുന്നാളും

അഞ്ചല്‍: ആലഞ്ചേരി സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ്‌ തീർഥാടന പള്ളിയുടെ ഇടവക ദിനവും ശുദ്ധിമതിയായ ദൈവമാതാവിന്‍റെ ശൂനോയോ പെരുന്നാളും 2016 ആഗസ്റ്റ് 14, 15 തീയതികളിൽ ആഘോഷിക്കുന്നു. ആഗസ്റ്റ്‌ 14 ഞായർ രാവിലെ 7.30 നു പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും. ശേഷം ഇടവകയിലെ എല്ലാ ആദ്ധ്യാത്മിക സങ്കടനകളുടെയും വാർഷിക റിപ്പോർട്ട്‌ അവതരണവും ചർച്ചയും. അന്നേ ദിവസം വൈകുനേരം 6.00 മണിക്ക് സന്ധ്യ നമസ്കാരവും ആലഞ്ചേരി പള്ളി മുക്ക് കുരിശടിയിലേക്ക് റാസയും തുടർന്ന് ആശിർവാദവും ഉണ്ടായിക്കുന്നതാണ്.

ശൂനോയോ പെരുന്നാൾ ദിവസമായ ആഗസ്റ്റ്‌ 15-ന് രാവിലെ 7 മണിക് വിശുദ്ധ കുർബാനയും അതിനെ തടർന്നു ആദ്ധ്യാത്മിക സംഗമവും സ്നേഹ വിരുന്നും ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി ഫാ.മാത്യു തോമസ് അറിയിച്ചു.

error: Thank you for visiting : www.ovsonline.in