പങ്ങടപള്ളി പെരുന്നാൾ 17 മുതൽ

കോട്ടയം: പങ്ങട സെൻറ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിലെ വലിയ പെരുന്നാളും കൺവൻഷനും ആദൃഫലലേലവും ക്രിസ്തുമസു പുതുവത്സരാഘോഷങ്ങളും 2017 ഡിസംബർ 17 മുതൽ 31വരെ ആഘോഷപൂർവ്വം നടത്തപ്പെടും ഡിസംബർ 17ന് രാവിലെ കുർബാനയ്ക്കുശേഷം വികാരി ഫാ.ഐസക്ക് പി ഡേവിഡ് പെരുന്നാളിനു കൊടിയേറ്റും. തുടർന്നുള്ള ദിവസങ്ങളിൽ കൺവൻഷൻയോഗങ്ങൾ നടക്കും.24നു വി.മാർത്തോമാ ശ്ലീഹായുടെ ദുഃഖറോനോപെരുന്നാൾ ഭക്തിയാദരവോടെ കൊണ്ടാടും. 25,26 തീയതികളിൽ പ്രധാനപെരുന്നാൾ ആഘോഷിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് ബ്രഹ്മാവർ ഭദ്രാസനമെത്രാപ്പോലീത്ത അഭിവന്ദൃ യാക്കോബ് മാർ ഏലിയാസ് തിരുമനസ്സുകൊണ്ട് മുഖൃകാർമികത്വം വഹിക്കുന്നതാണ്.  31ന് രാവിലെ 8മണിക്ക്‌ വി.കുർബാനയും വൈകിട്ട് 5ന് പെരുന്നാൾ കൊടിയിറക്കും ക്രിസ്തുമസു പുതുവത്സരാഘോഷമായ നക്ഷത്രരാവും നടക്കും.

error: Thank you for visiting : www.ovsonline.in