പരിശുദ്ധ ബസേലിയോസ് മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജനുവരി 22 മുതല്‍ 26 വരെ

പരിശുദ്ധ ബസേലിയോസ് മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ മൗണ്ട് ഹോറേബ് മാര്‍ ഏലിയാ ചാപ്പലില്‍ 22 മുതല്‍ 26 വരെ നടക്കും. 22 ന് രാവിലെ വി. കുര്‍ബ്ബാനയെ തുടര്‍ന്ന്  അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റ്  നടത്തും. 11 മണിക്ക് ബസേലിയോസ് മാത്യൂസ് എന്‍ജിനിയറിംഗ് കോളേജിന്‍റെ നേതൃത്വത്തില്‍ ടെക്നിക്കല്‍ സ്റ്റുഡന്‍സ്  മീറ്റ്,  1 മണിക്ക് അഖില മലങ്കര സണ്‍ഡേസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗ മത്സരം,  എക്കാറ മത്സരം, ചിത്രാരചന എന്നിവ നടക്കും. 23 ന് രാവിലെ അഭി. ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് വി. കുര്‍ബ്ബാന അര്‍പ്പിക്കും. 10 മണിക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ്. 24 ന് അഭി. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ വി. കുര്‍ബ്ബാന. തുടര്‍ന്ന് വനിതാ സമാജം, പ്രാര്‍ത്ഥനാ യോഗം , സുവിശേഷസംഘം എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ധ്യാനം അഭി. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. ഫാ. തോമസ് വര്‍ഗീസ് അമയില്‍ ധ്യാനം നയിക്കും. 25 ന് അഭി. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് വി. കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും . അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. പി.എസ് സി മുന്‍ ചെയര്‍മാന്‍ ഡോ. കെ. എസ് രാധാകൃഷ്ണന്‍, അഭി. യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത എന്നിവര്‍ പ്രഭാഷണം നടത്തും. പെരുന്നാള്‍ ദിനമായ 26 ന്  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്‍മേല്‍ കുര്‍ബ്ബാന. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന,ശ്ലൈഹിക വാഴ്വ്, നേര്‍ച്ചവിളമ്പ്, കൊടിയിറക്കോടുക്കൂടി പെരുന്നാള്‍ സമാപിക്കും. 

error: Thank you for visiting : www.ovsonline.in