ഒരിടയനും ആട്ടിൻകൂട്ടവും ഗ്രന്ഥം പ്രകാശനം ചെയ്തു

കോട്ടയം: ബഹുമാനപ്പെട്ട സുപ്രീംകോടതി വിധി സംഗ്രഹം ഇംഗ്ലീഷിലും, മലയാളത്തിലും, പരിശുദ്ധ കാതോലിക്കാ ബാവാ, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. തോമസ് മാര്‍ അത്താനാസിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ്, അഡ്വ. ബിജു ഉമ്മന്‍ എന്നിവരുടെ ലേഖനങ്ങളും ഉള്‍ക്കൊളളുന്ന ഉൾകൊള്ളുന്ന ഒരിടയനും ആട്ടിൻകൂട്ടവും എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു . സഭാ കേസില്‍ സുപ്രീംകോടതി വിധി സഭയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് മുഖാന്തിരമായി ഭവിക്കണമെന്ന് മുന്‍ ബീഹാര്‍ ചീഫ് ജസ്റ്റിസ് ബെഞ്ചമിന്‍ കോശി, “ഒരിടയനും ഒരാട്ടിന്‍കൂട്ടവും” എന്ന ഗ്രന്ഥം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായില്‍ നിന്ന് സ്വീകരിച്ച് പ്രകാശനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭാ തര്‍ക്കം സംബന്ധിച്ചുളള പ്രശ്നങ്ങള്‍ക്ക് അവസാനം കുറിച്ചുകൊണ്ടുളള വിധിയാണ് ലഭിച്ചിട്ടുളളതെന്നും സംഘര്‍ഷം സൃഷ്ടിച്ച് പളളികള്‍ പൂട്ടിക്കാനുളള സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഫാ. ഡോ. എം. ഓ ജോണ്‍, ജോര്‍ജ് പോള്‍, അഡ്വ. ബിജു ഉമ്മന്‍, പ്രൊഫ. പി.സി ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു.

കടപ്പാട്: ഫാ.വർഗീസ് ലാൽ

error: Thank you for visiting : www.ovsonline.in