ഓണക്കൂർ സെന്റ് മേരീസ് വലിയപള്ളി വക വടക്കേ കുരിശുപള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ മാസം 30, 31 തീയതികളിൽ.

ഓണക്കൂർ: ഓണക്കൂർ സെന്റ് മേരീസ് വലിയപള്ളി വക വടക്കേ കുരിശൂപള്ളിയിൽ പരിശൂദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ മുൻ വർഷങ്ങളിലേതുപോലെ പൂർവ്വാതികം ഭംഗിയായി കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുന്നു. ഏവരും പ്രാർത്ഥനാപൂർവം നേർച്ച കാഴ്ച്ചകളോടെ വന്നു സംബന്ധിക്കുവാൻ കർതൃ നാമത്തിൽ ക്ഷണിച്ചു കൊള്ളുന്നു. 30 ന് വൈകുന്നേരം സന്ധ്യ നമസ്കാരവും തുടർന്ന് സുവിശേഷ പ്രസംഗവും 31 ന് രാവിലെ ഫാ.ജേക്കബ് കുര്യന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.. ഈ വർഷത്തെ പെരുന്നാൾ ഏറ്റു കഴിക്കുന്നത് ദിനു ജോസ് മല്ലിപ്പുറത്താണ്. 30-)0 തിയതി വെള്ളിയാഴ്ച വൈകുന്നേരം വടക്കൻ മേഖല പരുമല തീർത്ഥാടകർക്ക് വലിയ പള്ളിയിൽ വച്ച് വികാരി ഫാ.ജോസ് തോമസ് അച്ചന്റെ നേതൃത്ത്വത്തിൽ ഇടവക ജനങ്ങൾ സ്വീകരണം നൽകുന്നു.

error: Thank you for visiting : www.ovsonline.in