ഓണക്കൂര്‍ വലിയപള്ളയില്‍ വി. കുര്യാക്കോസ് സഹദായുടെ ഓർമ്മ പെരുന്നാൾ

പിറവം  :- ഓണക്കൂർ സെന്റ്:മേരീസ് ഓർത്തോഡോസ് വലിയപള്ളി വക കിഴക്കേ കുരിശുപള്ളിയിൽ  വി. കുര്യാക്കോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ജൂലൈ 14, 15 (വ്യാഴം, വെള്ളി )തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. കണ്ടാണ്‌ വെസ്റ് ഭദ്രാസനാധിപനായ അഭി. ഡോ. മാത്യൂസ്  മാർ സേവേറിയോസ് തിരുമേനി പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികനായിരിക്കും. കഴിഞ്ഞ ഞായറാഴ്ച( ജൂലൈ 10 ) വിശുദ്ധ കുർബാനക്ക് ശേഷം ബഹുമാനപ്പെട്ട വികാരി റെവ. ഫാ. അബ്രഹാം . കെ.ജോൺ കൊടിയേറ്റ് നടത്തി. ജൂലൈ 14 വ്യാഴാഴ്ച്ച 7:00 pm  ന് സന്ധ്യ  നമസ്കാരവും തുടർന്നു സുവിശേഷ പ്രസംഗവും ആശിർവാദവും ഉണ്ടായിരിക്കുന്നതാണ്.

വെള്ളിയാഴ്ച രാവിലെ 7:00am ന് പ്രഭാത നമസ്കാരവും തുടർന്നു 8:00am ന് അഭി. തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും, തുടർന്നു 10:00am ന്  നേർച്ചയും ലേലവും ഉണ്ടായിരിക്കുന്നതാണ്. വിശ്വാസികളേവരും നേർച്ചകാഴ്ചകളോടെ പെരുന്നാളിൽ വന്നു സംബന്ധിക്കണമെന്ന് വികാരി ഫാ.എബ്രഹാം.കെ.ജോൺ അറിയിച്ചു.ഈ വർഷത്തെ പെരുന്നാൾ ഏറ്റു കഴിക്കുന്നത് അലോണ മറിയം ഏലിയാസ് ,കോലാട്ടേൽ ആണ്.

error: Thank you for visiting : www.ovsonline.in