ഓണക്കൂർ സെൻറ് മേരീസ് ഓർത്തോഡോക്സ് വലിയപള്ളിയിൽ പ്രധാന പെരുന്നാൾ

പിറവം: ഓണക്കൂർ സെൻറ് മേരീസ് ഓർത്തോഡോക്സ് സിറിയൻ വലിയപള്ളിയിലെ പ്രധാന പെരുന്നാൾ 2016 ഡിസംബർ 29  മുതൽ 2017  ജനുവരി 3 വരെ പൂർവാധികം ഭംഗിയായി കൊണ്ടാടുവാൻ നിശ്ചയിച്ചിരിക്കുന്നു. മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ കൊച്ചി ഭദ്രാസനാധിപൻ അഭി.ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപോലിത്തയുടെ മുഖ്യ കാർമ്മികത്വത്തിലും ബഹുമാനപ്പെട്ട വൈദീകരുടെ സഹകാർമ്മികത്വത്തിലും ആയിരിക്കും പെരുന്നാൾ ചടങ്ങുകൾ നടക്കുക. വിശ്വാസികളെവരെയും നേർച്ചകാഴ്ചകളോടെ പെരുന്നാൾ ചടങ്ങുകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ  ക്ഷണിക്കുന്നതായി ഇടവക വികാരി.റെവ.ഫാ.എബ്രഹാം.കെ.ജോൺ കൊച്ചാലംകോട്ട്, ട്രസ്റ്റീ ശ്രി.ജെയിൻ വാളനടിയിൽ, സെക്രട്ടറി ശ്രി.ജോർജ് ചാലിക്കര എന്നിവർ അറിയിച്ചു.

ഡിസംബർ 24 നു വൈകിട്ട് 6.00  മണിക്ക് ക്രിസ്തുമസ് പ്രോഗ്രാം, 7.15  നു സന്ധ്യാനമസ്കാരവും,  25  ഞായറാഴ്ച വെളുപ്പിന് 2.00 മണിക്ക്  രാത്രി നമസ്കാരവും,  4.15  നു  വി.കുർബാനയും ഉണ്ടായിരിക്കും.  6.15  നു കൊടിയേറ്റോടെ(വലിയപള്ളിയിൽ) പെരുന്നാൾ ശുശ്രൂഷകൾക്ക് തുടക്കം കുറിക്കും. മാർ കുര്യാക്കോസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായ കിഴക്കേ കുരിശുപള്ളിയിൽ 29 വ്യാഴം വൈകിട്ട് 7.00 നു സന്ധ്യാനമസ്കാരം തുടർന്ന് സുവിശേഷ പ്രസംഗവും ആശിർവാദവും, 30 വെള്ളി രാവിലെ 7.00  നു പ്രഭാത നമസ്കാരവും 8.00 നു റെവ.ഫാ.ജോസ് തോമസ് പൂവത്തുങ്കലിന്റെ കാർമികത്വത്തിൽ വി.കുർബാനയും തുടർന്ന് ലേലവും ആശിർവാദവും ഉണ്ടായിരിക്കും. ഈ വർഷത്തെ കിഴക്കേ കുരിശു പള്ളിയിലെ പെരുന്നാൾ ഏറ്റുകഴിക്കുന്നത് ശ്രീ.വിൽ‌സൺ തോമസ് പള്ളത്തുതാഴത്തു ആണ്.          മാർ തോമ്മാ ശ്ലീഹായുടെ നാമത്തിൽ സ്ഥാപിതമായ വടക്കേ കുരിശുപള്ളിയിൽ 30 വെള്ളിയാഴ്ച വൈകിട്ട് 7.00 നു സന്ധ്യാനമസ്കാരം തുടർന്ന് സുവിശേഷ പ്രസംഗവും ആശിർവാദവും, 31  ശനി രാവിലെ 7.00  നു  പ്രഭാത നമസ്കാരവും 8.00 നു റെവ.ഫാ.ജേക്കബ് കുരിയൻ ചെമ്മനത്തിന്റെ  കാർമികത്വത്തിൽ വി.കുർബാനയും തുടർന്ന് ലേലവും ആശിർവാദവും ഉണ്ടായിരിക്കും.  വടക്കേ കുരിശു പള്ളിയിലെ പെരുന്നാൾ ഏറ്റുകഴിക്കുന്നത്   രാഹുൽ ജോൺ ഋഷികേശ് ആണ്. മാർ ഗീവറുഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായ തെക്കേ കുരിശുപള്ളിയിൽ 31 ശനി വൈകിട്ട് 7.00 നു സന്ധ്യാനമസ്കാരം തുടർന്ന് സുവിശേഷ പ്രസംഗവും ആശിർവാദവും, ജനുവരി 1  ഞായറാഴ്ച  രാവിലെ 6.45  നു  വലിയപള്ളിയിൽ പ്രഭാതനമസ്കാരവും വെരി.റെവ.ഫാ.ജോൺ തളിയച്ചിറ കോർ എപ്പിസ്കോപ്പയുടെ കാർമികത്വത്തിൽ വി.കുർബാനയും, തെക്കേ കുരിശുപള്ളിയിൽ  രാവിലെ 7.00  നു പ്രഭാത നമസ്കാരവും 8.00 നു റെവ.ഫാ.എബ്രഹാം.കെ.ജോൺ ന്റെ മുഖ്യ കാർമികത്വത്തിൽ വി.കുർബാനയും തുടർന്ന് ലേലവും ആശിർവാദവും ഉണ്ടായിരിക്കും പെരുന്നാൾ ഏറ്റുകഴിക്കുന്നത് ശ്രീ.ജിനു ജേക്കബ് കോലാട്ടേൽ ആണ്. മാർ ഗീവറുഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായ പടിഞ്ഞാറേ കുരിശു പള്ളിയിൽ ജനുവരി 1  ഞായറാഴ്ച വൈകിട്ട് 7.00 നു സന്ധ്യാനമസ്കാരം തുടർന്ന് സുവിശേഷ പ്രസംഗവും ആശിർവാദവും, 2  നു രാവിലെ 7.00  നു പ്രഭാത നമസ്കാരവും 8.00 നു റെവ.ഫാ.എ.ജെ.അബ്രഹാമിന്റെ  കാർമികത്വത്തിൽ വി.കുർബാനയും തുടർന്ന് ലേലവും ആശിർവാദവും ഉണ്ടായിരിക്കും പെരുന്നാൾ ഏറ്റുകഴിക്കുന്നത് ശ്രീ.ഷെബിൻ, ഷെജിന് & ഷേറാ ബോബൻ നെടിയാനിക്കുഴിയിൽ  ആണ്. പരിശുദ്ധ മാതാവിന്റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന വലിയപള്ളിയിൽ ജനുവരി 2  തിങ്കൾ വൈകിട്ട് 6.15  നു സന്ധ്യാനമസ്കാരവും 7.15  നു ഭക്തി നിർഭരമായ പ്രദക്ഷിണവും 11.00  മണിക്ക് ആശിർവാദവും ഉണ്ടായിരിക്കും. പ്രധാന പെരുന്നാൾ ദിനമായ ജനുവരി 3 ചൊവാഴ്ച  രാവിലെ 7.00  നു പ്രഭാത നമസ്കാരവും 8.00 നു അഭി.ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപോലിത്തയുടെ പ്രധാന കാർമികത്വത്തിൽ വി.കുർബാനയും, 10.00  നു നേർച്ച സദ്യയും, സ്ലീബാ എഴുന്നെള്ളിപ്പും,  12.00  മണിക്ക് ലേലവും, 1.00  മണിക്ക് പ്രദക്ഷിണവും, ആശിർവാദവും  ഉണ്ടായിരിക്കും . 1.45  നു കൊടിയിറക്കത്തോടെ പെരുന്നാൽച്ചടങ്ങുകൾക്കു പരിസമാപ്തി കുറിക്കും. ഈ വർഷത്തെ വലിയപള്ളിയിലെ  പെരുന്നാൾ ഏറ്റു കഴിക്കുന്നത് 280  കുടുംബാംഗങ്ങൾ ചേർന്നാണ് .

error: Thank you for visiting : www.ovsonline.in