152 -മത് ശിലാസ്ഥാപന പെരുന്നാളും, സൺ‌ഡേ സ്കൂൾ ശതാബ്ദി ആഘോഷവും

പിറവം: ഓണക്കൂർ സെൻറ് മേരീസ്‌ ഓർത്തഡോക്സ് സിറിയൻ വലിയപള്ളിയുടെ 152-)o ശിലാസ്ഥാപന പെരുന്നാളും ആത്മീയ സംഘടന വാർഷികവും സൺഡേസ്കൂൾ ശതാബ്ദി  സമാപന സമ്മേളനവും സ്നേഹഭവനത്തിൻറെ താക്കോൽ ദാനവും 2018 മെയ്‌ 20, 21 തീയതികളിൽ നടത്തപ്പെടുന്നു. പെരുന്നാൾ ശുശ്രുഷകൾക്ക് നിലക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ  ഡോ. ജോഷ്വാ മോർ നിക്കോദിമോസ് മെത്രാപോലിത്ത മുഖ്യ കാർമികത്ത്വം വഹിക്കുന്നു. ആത്മീയ സംഘടനകളുടെ വാർഷിക സമ്മേളന ഉത്ഘാടനവും സൺഡേസ്കൂൾ ശതാബ്ദി സമാപന സമ്മേളന ഉത്ഘാടനവും സ്നേഹഭവനത്തിൻറെ താക്കോൽ ദാനവും കൊൽക്കത്ത ഭദ്രാസനാധിപൻ അഭിവന്ദ്യ  ഡോ. ജോസഫ് മോർ ദിവന്നാസിയോസ് മെത്രാപോലിത്ത നിർവഹിക്കുന്നു.

മെയ്‌ 18-)o തിയതി വെള്ളിയാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം പെരുന്നാൾ കൊടിയേറ്റും , മെയ്‌ 20-)o തിയതി ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യ നമസ്കാരവും തുടർന്ന് വെരി. റെവ . ഐസക് മട്ടമ്മേൽ കോർഎപ്പിസ്കോപ്പ സുവിശേഷപ്രസംഗവും നടത്തുന്നു. സുവിശേഷപ്രസംഗത്തിനു ശേഷം പ്രദിക്ഷിണവും തുടർന്ന് ആശിർവാദവും ഉണ്ടായിരിക്കും.

മെയ്‌ 21-)o തിയതി തിങ്കളാഴ്ച രാവിലെ 7 മണിക്ക് പ്രഭാതനമസ്കാരവും തുടർന്ന് അഭിവന്ദ്യ ഡോ. ജോഷ്വാ മോർ നിക്കോദിമോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാനയും , ശേഷം സ്ലീബാ എഴുന്നളിപ്പ്, ലേലം, പ്രദക്ഷിണം, ആശിർവാദം എന്നിവയോടെ പെരുന്നാൾ ശുശ്രുഷകൾ സമാപിക്കുന്നു.

വൈകുന്നേരം 6 മണിക്ക് കിഴക്കേ കുരിശുപള്ളിയിൽ വച്ച് അഭിവന്ദ്യ ഡോ. ജോസഫ് മോർ ദിവന്നാസിയോസ് മെത്രപൊലീത്തയുടെ പ്രധാന കാർമികത്വത്തിൽ സന്ധ്യ നമസ്കാരവും , തുടർന്നു പള്ളി പാരിഷ് ഹാളിൽ വെച്ച് ആദ്ധ്യാത്മിക സംഘടനാ വാർഷിക ഉത്ഘാടനവും സൺഡേസ്കൂൾ ശതാബ്ദി സമാപന സമ്മേളന ഉത്ഘാടനവും സ്നേഹഭവനത്തിൻറെ താക്കോൽ ദാനവും അഭിവന്ദ്യ മെത്രാപോലിത്ത നിർവഹിക്കുന്നു. ശേഷം സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടത്തപ്പെടുന്നു.

വിശ്വാസികൾ ഏവരും നേർച്ച കാഴ്ചകളോടെ പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുകയും, ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യണമെന്ന് വികാരി ഫാ. എബ്രഹാം കെ ജോൺ, ഇടവക ട്രസ്റ്റീ ജെയിൻ പൗലോസ്, സെക്രട്ടറി ജെയ്‌മോൻ സി ജേക്കബ് എന്നിവർ അറിയിച്ചു.

ഈ വർഷത്തെ പെരുന്നാൾ ഏറ്റുകഴിക്കുന്നത് അരുൺ ജോർജ്ജ് വെട്ടിലൊത്ത് ആണ്.

error: Thank you for visiting : www.ovsonline.in