ഓർത്തഡോക്സ് യുവജന പ്രസ്ഥാനം മേഖല സമ്മേളനം

റാന്നി പെരുനാട് :- സംയമനം പാലിക്കുന്നവരാണ് സംസ്കാരമുള്ളവരെന്ന് സ്വാമി നിത്യചൈതന്യയതിയുടെ ശിഷ്യനും യാത്രികനുമായ ഷൗക്കത്ത് പറഞ്ഞു. റാന്നി പെരുനാട് ബഥനി ആശ്രമത്തിൽ നടന്ന ഓർത്തഡോക്സ് യുവജന പ്രസ്ഥാനം മേഖല സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാൽസര്യത്തിന്റെ ലോകത്തിൽ മതങ്ങൾക്കതീതമായി പരസ്പര സഹകരണം മനുഷ്യർക്കിടയിൽ വിപുലപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കുര്യാക്കോസ് മാർ ക്ലിമ്മീസ് തിരുമേനി ഉദ്ഘാടനം ചെയ്തു.

പരിഹാസം കേൾക്കുമ്പോൾ മിണ്ടാതിരിക്കുന്ന ക്രിസ്തുവിന്റെ മൗനത്തിൽ സൗന്ദര്യവും സൗരഭ്യവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശബ്ദങ്ങളുടെ ആധിക്യം മൂലം മലിനീകരിക്കപ്പെടുന്ന മാനവിക സംസ്കാരത്തെ മൗനത്തിലൂടെ നവീകരിക്കുവാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ജോഷ്വ മാർ നിക്കോദീമോസ് തിരുമേനി അധ്യക്ഷത വഹിച്ചു. യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. ഫിലിപ് തരകൻ വിഷയം അവതരിപ്പിച്ചു. ഫാ. മത്തായി, ഫാ. യൂഹാനോൻ ജോൺ, ഫാ. ഷൈജു കുര്യൻ, നോബിൻ അലക്സ്, ജോജി പി. തോമസ്, അനു വടശേരിക്കര, ലാൻസി തരകൻ, പ്രമോദ് എന്നിവർ പ്രസംഗിച്ചു.

error: Thank you for visiting : www.ovsonline.in