യുവജനപ്രസ്ഥാനം കണ്ടനാട് വെസ്റ്റ് ഭദ്രാസന വാർഷിക സമ്മേളനം

പിറവം – ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം വാർഷിക സമ്മേളനം സെപ്റ്റംബർ 17 ഞായറാഴ്ച്ച 2 മണി മുതൽ പിറവം മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്ററിൽ വെച്ച് നടത്തപ്പെടും . കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് അഭി. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിക്കും. തീർത്ഥാടനത്തിന്‍റെ വീഥികൾ എന്ന വിഷയത്തെക്കുറിച്ച് യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡൻറ് ഫാ.ഫിലിപ്പ് തരകൻ മുഖ്യപ്രഭാഷണം നടത്തും. ഫാ. സുരേഷ് കപ്പുച്ചിൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും . അഭി.ഡോ.മാത്യുസ് മാർ സേവേറിയോസ് തിരുമേനിയുടെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നവരെ ചടങ്ങിൽ ആദരിക്കും ” പ്രണാമം”.  കേന്ദ്ര-ഭദ്രാസന കലാമേളയിൽ വിജയം കരസ്ഥമാക്കിയവരെ ചടങ്ങിൽ അനുമോദിക്കും . ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള യുവതി -യുവാക്കളും കേന്ദ്ര-ഭദ്രാസന ഭാരവാഹികളും ചടങ്ങിൽ സംബന്ധിക്കും എന്ന് യുവജനപ്രസ്ഥാനം ഭദ്രാസന ഭാരാവാഹികളായ ഫാ. ജോമോൻ ചെറിയാൻ , ഗിവീസ് മർക്കോസ് എന്നിവർ അറിയിച്ചു . 

error: Thank you for visiting : www.ovsonline.in