വിദ്യാർത്ഥികൾക്ക് പഠന ഉപകരണങ്ങൾ വിതരണം ചെയ്ത് കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം

പാമ്പാക്കുട:- “ഒരു നാടിന്റെ വെളിച്ചം അവിടുത്തെ പൊതു വിദ്യാലയങ്ങളാണ്” എന്ന ബോധ്യത്തോടെ പാമ്പാക്കുട, മേമ്മുറി ,ചെട്ടിക്കണ്ടം തുടങ്ങിയ പ്രദേശത്തെ  സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന  പാമ്പാക്കുട ഗവൺമെന്റ് ഹയർ സെക്കൻഡറി  സ്ക്കൂളിൽ പഠന ഉപകരണം വിതരണം ചെയ്ത് ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം മാതൃക ആയി. യുവജനപ്രസ്ഥാനം അംഗങ്ങളുടെ നിസ്തുലമായ സാമ്പത്തിക സഹായത്താൽ ആണ്  ഒന്ന് മുതൽ 10 വരെ ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും അവർക്ക് ആവശ്യമായ ബുക്ക്, ബോക്സ് പേന, പെൻസിൽ, റമ്പർ, കട്ടർ തുടങ്ങിയ ആവശ്യാനുസരണം  വിതരണം ചെയ്യാൻ സാധിച്ചത് . യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ജോമോൻ ചെറിയാൻ  പഠന ഉപകരണ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. യുവജനപ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി ഗിവീസ് മർക്കോസ്, യുവജനപ്രസ്ഥാനം പാമ്പാക്കുട മേഖല സെക്രട്ടറി നിഖിൽ. കെ. ജോയി , ഭദ്രാസന കമ്മിറ്റി അംഗം ജിനു ജിജോ, അധ്യാപകൻ ദീപു മാസ്റ്റർ, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ്  ജിനു.സി.ചാണ്ടി, പി. ടി. എ പ്രസിഡന്റ് ഷിമോൾ പി.മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു .

error: Thank you for visiting : www.ovsonline.in