നീതി നിഷേധത്തിനെതിരെ പ്രതിഷേധറാലിയും മഹാസമ്മേളനവും നിരണത്ത് ഡിസംബർ 15-ന്

നീതി നിഷേധത്തിനെതിരെയും വിഘടിത വിഭാഗത്തിന്റെ ആക്രമണത്തിനെതിരെയും പ്രതിഷേധറാലിയും മഹാസമ്മേളനവും നിരണം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നീതി നിഷേധത്തിനെതിരെയും വിഘടിത വിഭാഗത്തിന്റെ ആക്രമണത്തിനെതിരെയും പ്രതിഷേധറാലിയും മഹാസമ്മേളനവും 2019 ഡിസംബർ 15, ഞായറാഴ്ച നടത്തപ്പെടുകയാണ്. അന്നേ ദിവസം 3.00 pm ന് ആലംതുരുത്തി ജംഗ്ഷനിൽ നിന്നും നിരണം വലിയപള്ളിയിലേക്ക് പ്രതിഷേധറാലിയും തുടർന്ന് 4 മണിക്ക് മഹാസമ്മേളനവും നടക്കുന്നതാണ്. സമ്മേളനം പരി. കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് ഉൽഘാടനം ചെയ്യും. ഇടവക മെത്രാപ്പോലീത്താ അഭി.ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി അദ്ധ്യക്ഷത വഹിക്കും. റവ.ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് മുഖ്യ സന്ദേശം നൽകും. കൽക്കട്ട ഭദ്രാസനാധിപൻ അഭി.ഡോ.ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി റവ.ഫാ.ഡോ.എം.ഒ.ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ എന്നിവർ സന്ദേശം നൽകും. പ്രതിഷേധറാലിയിലും മഹാസമ്മേളനത്തിലും ഏവരും സംബന്ധിച്ച് വിജയിപ്പിക്കണമേ.

ഫാ. അലക്സാണ്ടർ ഏബ്രഹാം (ഭദ്രാസന സെക്രട്ടറി)

Location:  https://maps.app.goo.gl/eZNZF6Drdt2bFckm9

error: Thank you for visiting : www.ovsonline.in