മെഡിസിൻ ബാങ്ക് ഉദ്ഘാടനം ചെയ്തു

മാവേലിക്കര: പരിശുദ്ധ കാതോലിക്കാ ബാവായുടെ സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി മാവേലിക്കര ഭദ്രാസന ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മെഡിസിൻ ബാങ്ക് പദ്ധതി മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.

ഭാഗ്യസ്മരണാർഹനായ അഭി. പൗലോസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ പേരിൽ അറുനൂറ്റിമംഗലത്ത് മാവേലിക്കര ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശാലേം ഭവനിലെ അന്തേവാസികൾക്കുള്ള മരുന്നുകൾ അസിസ്റ്റന്റെ ഡയറക്ടർ ഫാ. ജോസി ജോണിന് നൽകിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും വിവിധ സംരക്ഷണ മന്ദിരങ്ങളിൽ കഴിയുന്നവരുമായിട്ടുള്ള രോഗികൾക്ക് അവരുടെ ചികിത്സക്ക് ആവശ്യമായ മരുന്നുകൾ സൗജന്യമായി ലഭ്യമാക്കുന്നതാണ് മെഡിസിൻ ബാങ്ക് പദ്ധതിയുടെ ലക്ഷ്യം.

ഫാ. ഷിജി കോശി,മനു തമ്പാൻ, അബി ഏബ്രഹാം കോശി,നിബിൻ നല്ലവീട്ടിൽ
, ജോജി ജോൺ, എബിൻ വള്ളികുന്നം, ബിനു ശാമുവേൽ, എബി ജോൺ, രെജു തോമസ്, സോനു തമ്പാൻ, ക്രിസ്റ്റി അന്നാ തുടങ്ങിയവർ പ്രസംഗിച്ചു.

error: Thank you for visiting : www.ovsonline.in