കനിവിന്റെ കരങ്ങളുമായി മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം

മാവേലിക്കര: മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വാർഷിക സമ്മേളനവും ‘കനിവ്’ പദ്ധതിയുടെ ഉദ്ഘാടനവും 2016 ജനുവരി 24 ഞായറാഴ്ച്ച ഉച്ചക്ക് 2 മണിക്ക് മാനസിക രോഗികളുടെ പുനരധിവാസ കേന്ദ്രമായ അറുനൂറ്റിമംഗലം പൗലോസ് മാർ പക്കോമിയോസ് ശാലേം ഭവനിൽ വെച്ച് നടത്തപ്പെട്ടു. മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലിത്ത അഭി. ഡോ. ജോഷ്വാ മാർ നിക്കൊദിമോസ് അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ മുൻ പോസ്റ്റ് മാസ്റ്റർ ജനറലും സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയര്പേഴ്സണുമായ ശ്രീമതി. ശോഭാ കോശി യോഗം ഉദ്ഘാടനം ചെയ്തു. യുവജനപ്രസ്ഥാനത്തിന്റെ പുതിയ കേന്ദ്ര ഭാരവാഹികളായ റവ.ഫാ ഫിലിപ്പ് തരകൻ (വൈസ് പ്രസിഡന്റ്) , ജോജി.പി.തോമസ് (കേന്ദ്ര ട്രഷറാർ) എന്നിവരെ അനുമോദിച്ചു അതോടെപ്പം തന്നെ ഭദ്രാസന മുൻ യുവജന പ്രസ്ഥാന ഭാരവാഹികളെയും ചടങ്ങിൽ ആദരിച്ചു. ശാലേം ഭവനിലെ അന്തേവാസികൾക്ക് അവിശ്യമായ നിത്യോപയോഗ സാധനങ്ങളും വസ്ത്രങ്ങളും ശാലേം ഭവന്റെ അമരക്കാരനായ റവ.ഫാ.തോമസ് പി യ്ക്ക് കൈമാറി. ഭദ്രാസന സെക്രട്ടറി റവ.ഫാ.എബി ഫിലിപ്പ്, സഭാ മാനേജിംഗ് കമ്മറ്റി അംഗം റോണി വർഗ്ഗീസ് കരിപ്പുഴ എന്നിവർ ആശംസ അറിയിച്ചു. 2014 – 2015 വർഷത്തെ മികച്ച യുണിറ്റുകളെ യോഗത്തിൽ വെച്ച് പ്രഖ്യാപിച്ച് കലാമത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

1
2
3
4
6
error: Thank you for visiting : www.ovsonline.in