മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം ക്രിസ്തുമസ്- പുതുവത്സരം അഭയ കേന്ദ്രത്തില്‍ ആഘോഷിച്ചു

മാവേലിക്കര: മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ക്രിസ്തുമസ്- പുതുവത്സര ആഘോഷം ‘പുലിയൂർ കാൽവറി’ അഭയ മന്ദിരത്തിൽ വെച്ച് അവിടുത്തെ അന്തേവാസികളോടൊപ്പം നടത്തപ്പെട്ടു. യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി അജി.കെ. തോമസ് അച്ചനും കാൽവറിയിലെ മുതിർന്ന ഒരു ‘അപ്പച്ചനും’ കൂടി കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ക്രിസ്തുമസ്- പുതുവത്സര സമ്മാനമായി അന്തേവാസികൾക്ക് പുത്തൻ വസ്ത്രങ്ങൾ നൽകുകയും അവർക്ക് വേണ്ടി ക്രമീകരിച്ച ഉച്ചഭക്ഷണം അവരോടൊപ്പം കഴിക്കുകയും ചെയ്തു. മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി ബിനു സർ, ട്രഷറർ മനു തമ്പാൻ, പ്രോഗ്രാം കൺവീനറും കേന്ദ്ര കമ്മറ്റിയംഗവും ആയ നിബിൻ നല്ലവീട്ടിൽ, കാൽവറി അഭയാ ഭവൻ ഡയറക്ടർ ഗീവർഗീസ് അച്ചൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കേന്ദ്ര പത്രാധിപ സമിതി അംഗം അബ്രഹാം. പി. കോശി, കേന്ദ്ര കമ്മറ്റി അംഗങ്ങളായ ജിബി സർ,  സാംസൺ.വൈ. ജോൺ, മറ്റ് ഭദ്രാസന ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

error: Thank you for visiting : www.ovsonline.in