മണ്ണൂക്കുന്നു കത്തീഡ്രലിലെ മകരം 15 പെരുന്നാളും 132 മത് ദേവാലയ വാർഷികവും ജനുവരി 27, 28

മുളക്കുളം:- ജാതി മത ഭേദമെന്യേ നമ്മുടെ ദേശത്തിനും ദേശവാസികൾക്കും  ആശ്രയവും അഭയവും അനുഗ്രഹവുമായി അനേകർക്ക് മദ്ധ്യസ്ഥയായി നിലകൊള്ളുന്ന പരി. മാതാവിന്റെ സാന്നിധ്യത്താൽ അനുഗ്രഹിക്കപ്പെട്ടതുമായ മുളക്കുളം മണ്ണൂക്കുന്നു സെന്റ്. മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിലെ പ്രസിദ്ധമായ മകരം 15 പെരുന്നാളും, ദേവാലയം സ്ഥാപിതമായതിന്റെ 132 മത് വാർഷികവും 2017 ജനുവരി 27,28 തീയതികളിൽ ഭക്ത്യാദരപൂർവം കൊണ്ടാടുന്നു.
     ഈ വര്‍ഷത്തെ പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്നത് പരി. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും ഭദ്രാസന മെത്രാപ്പോലീത്തയുമായ അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിയാണ്. കൂടാതെ, മലങ്കര സഭയുടെ ബഹുമാനപ്പെട്ട വൈദീക ട്രസ്റ്റി ഡോ. ജോൺസ് എബ്രഹാം കോനാട്ട് അച്ചനും സുറിയാനിയിൽ വി. കുര്‍ബാന അർപ്പിക്കുവാൻ തക്കവണ്ണം സംബന്ധിക്കുന്നു. അതോടൊപ്പം ബഹുമാന്യരായ വൈദീക ശ്രേഷ്ഠരുടെ സഹകാർമ്മികത്വത്തിലും സമുചിതമായി പ്രധാന പെരുന്നാൾ ആഘോഷിക്കുന്നു. 
 സന്ധ്യാ നമസ്ക്കാരത്തിലും, പരി. ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള പടിഞ്ഞാറേ കുരിശു പള്ളിയിലേക്കും, തുടർന്ന് പരി. പരുമല തിരുമേനിയുടെ നാമത്തിലുള്ള മറ്റപ്പിള്ളിക്കുന്ന് കുരിശു പള്ളിയിലേക്കുമായി നടത്തുന്ന ഭക്തി നിർഭയമായി നടത്തുന്ന പ്രദക്ഷിണത്തിലും, വി. കുർബാനയിലും, പെരുന്നാൾ ദിനത്തിലെ പ്രധാന വഴിപാടായ സ്ലീബാ എഴുന്നെള്ളിപ്പിലും, നേർച്ച സദ്യയിലും , മറ്റെല്ലാ പെരുന്നാൾ ചടങ്ങുകളിലും വന്ന് പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ എല്ലാ ദൈവമക്കളെയും ക്ഷണിക്കുന്നു
error: Thank you for visiting : www.ovsonline.in