മണ്ണത്തൂര്‍ പള്ളി : തത് സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവായി

ന്യൂഡല്‍ഹി/പിറവം 〉 മലങ്കര ഓര്‍ത്തഡോക് സ്‌ സഭയുടെ കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട മണ്ണത്തൂര്‍ സെന്റ്‌.ജോര്‍ജ് പള്ളിയുമായി ബന്ധപ്പെട്ട കേസില്‍ തത് സ്ഥിതി തുടരാന്‍ ബഹു. സുപ്രീംകോടതി നിര്‍ദേശിച്ചു.കേസുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അന്തിമ വാദം കേള്‍ക്കനിരിക്കെ പള്ളിയില്‍ തത് സ്ഥിതി തുടരാനും എതിര്‍ കക്ഷികളായ ഓര്‍ത്തഡോക് സ്‌ സഭയ്ക്ക് നോട്ടീസ് അയ്‌ക്കുവാനും ജഡ്ജിമാരായ ജെ.എസ് കേഹാര്‍,സി.നാഗപ്പന്‍,അശോക്‌ ഭൂഷന്‍ എന്നിവരടങ്ങിയ ബെഞ്ച്‌ ഉത്തരവിട്ടത്.2012-ല്‍ മുതല്‍ പള്ളി അടച്ചിട്ടിരിക്കുകയാണ്.ഓര്‍ത്തഡോക് സ്‌ സഭയ്ക്ക് വേണ്ടി സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ:കെ.കെ വേണുഗോപാല്‍ ഹാജരായിരുന്നു.
error: Thank you for visiting : www.ovsonline.in