മമ്മൂട്ടിയും നിലയ്ക്കൽ ഭദ്രാസന യുവജന പ്രസ്ഥാനവും കൈ കോർത്തു : ആദിവാസി കുടികളിൽ അടുപ്പെത്തി

റാന്നി:- പത്തനംതിട്ടയിലെ മുഴുവൻ ആദിവാസി കുടിലുകളിലും മണ്ണെണ്ണ അടുപ്പ് എത്തിച്ച് മമ്മൂട്ടിയും കൂട്ടരും. മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷന്‍റെ ആദിവാസി ക്ഷേമ പദ്ധതിയായ പൂർവ്വികത്തിന്‍റെ കീഴിലാണ് ഇത് നടപ്പാക്കുന്നത്. അട്ടത്തോട് കോളനിയിൽ അടുപ്പുകൾ വിതരണം ചെയ്ത് എം.എൽ.എ രാജു എബ്രാഹം തുടക്കമിട്ടു. ജില്ലയിൽ ടെൻറ് കെട്ടി താമസിക്കുന്ന മുഴുവൻ കുടികളിലും നിലയ്ക്കൽ ഓ.സി.വൈ.എമ്മിന്‍റെ സഹകരണത്തോടെ അടുപ്പുകൾ എത്തിച്ചു തുടങ്ങി.

സമീപ ജില്ലകളായ കോട്ടയത്തും ഇടുക്കിയിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് കെയര്‍ ആന്‍ഡ്‌ ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ്‌ കുര്യന്‍ മരോട്ടിപ്പുഴ അറിയിച്ചു. പദ്ധതിയുടെ സേവനം ആവിശ്യമുള്ളവര്‍ ആദിവാസി പ്രമോട്ടര്‍മാര്‍ വഴി 04843103533 എന്ന നമ്പരില്‍ ബന്ധപ്പെടണം. ടെന്‍റ് കെട്ടി ജീവിക്കുന്ന കുടികളില്‍ മണ്ണെണ്ണ അടുപ്പുകള്‍ കൂടുതല്‍ ഉപകാരപ്രദമാണെന്ന് ട്രൈബല്‍ പ്രമോട്ടര്‍മാര്‍ പറഞ്ഞിരുന്നു. കെയര്‍ ആന്‍ഡ്‌ ഷെയര്‍ ഡയറക്ടര്‍ റോബര്‍ട്ട്‌ കുര്യാക്കോസ്, നിലയ്ക്കല്‍ ഒ.സി. വൈ.എം ഭാരവാഹികളായ ഫാ. യൂഹാനോൻ ജോൺ, അനു വർഗ്ഗീസ്, മിൻറാ മരിയം വർഗ്ഗീസ്, ഷിജോയി ജോൺ ജേക്കബ്, ട്രൈബൽ കോർഡിനേറ്റർ മോഹനൻ തുടങ്ങിയവർ സംസാരിച്ചു .

IMG-20160624-WA0146
IMG-20160624-WA0143
IMG-20160624-WA0142
error: Thank you for visiting : www.ovsonline.in