പാർശ്വവത്കരിക്കപ്പെടുന്നവന്റെ പക്ഷം ചേരണം: മാർ സെറാഫിം

മല്ലപ്പള്ളി :- ക്രിസ്തുവുമായുള്ള ബന്ധം വ്യക്തിഗത നേട്ടങ്ങൾക്കല്ല, പാർശ്വവത്കരിക്കപ്പെടുന്നവന്റെ പക്ഷം ചേരുന്നതിനും അവരുടെ വേദനകളിൽ താദാത്മ്യപ്പെട്ട് അവരെ ആശ്വസിപ്പിക്കുന്നതിനുമാകണമെന്ന് ഓർത്തഡോക്സ് സഭ ബെംഗളൂരു ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം പറഞ്ഞു. ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനം കിഴക്കൻമേഖലയിലെ പള്ളികളുടെ നേതൃത്വത്തിലുള്ള മല്ലപ്പള്ളി കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. സുവിശേഷത്തിന്റെ അന്യവത്കരണമാണ് ക്രൈസ്തവസമൂഹത്തിൽ ഏറിവരുന്ന അരാജകത്വങ്ങളുടെ അടിസ്ഥാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. കൺവൻഷൻ പ്രസിഡന്റ് ഫാ. കെ. വൈ. വിൽസൻ, സെക്രട്ടറി ഫാ. ബിനോ ജോൺ, ഫാ. ഐസക്ക് പറപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.

error: Thank you for visiting : www.ovsonline.in