മലങ്കര അസോസിയേഷന്‍ : അന്തിമ ലിസ്റ്റായി ; ഭദ്രാസനങ്ങളില്‍ മാനേജിംങ് കമ്മിറ്റി തിരഞ്ഞെടുപ്പ് തുടങ്ങുന്നു

കൊച്ചി : മലങ്കര ഓര്‍ത്തഡോക് സ് സഭയുടെ അടുത്ത അഞ്ചു വര്‍ഷത്തേയ്ക്കുള്ള സ്ഥാനികളെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗങ്ങളുടെ അന്തിമ ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്.ഡിസംബറില്‍ പുറത്തിറക്കിയ പ്രാഥമിക ലിസ്റ്റിലെ ക്ലറിക്കല്‍ തെറ്റുകളും അസോസിയേഷന്‍ ട്രിബ്യൂണലിന് ലഭിച്ച പരാതികളും പരിഹരിച്ചുള്ളതാണ് അന്തിമ ലിസ്റ്റ്.പരിശുദ്ധ സഭയുടെ എല്ലാ ഭദ്രാസനങ്ങളിലും ഫെബ്രുവരി നാലോടെ ആരംഭിക്കുന്ന സഭാ മാനേജിംങ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി പകുതിയോടെ പൂര്‍ത്തിയാകും.സഭാ മാനേജിങ് കമ്മിറ്റിയിലേക്ക് വൈദീകര്‍ ഉള്‍പ്പടെ തിരഞ്ഞെടുക്കപ്പെടുന്നതിനോടൊപ്പം ഭരണഘടന അനുശാസിക്കുന്നത് പ്രകാരം സഭാ തലവനും മലങ്കര മെത്രാപ്പോലീത്തയും പരിശുദ്ധ കാതോലിക്കയുമായ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവക്ക് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാം.

മാവേലിക്കര(5),ചെങ്ങന്നൂര്‍(5),നിരണം(6),നിലക്കല്‍(3),കോട്ടയം(5),കോട്ടയംസെന്‍ട്രല്‍(3), ഇടുക്കി (4) , കണ്ടനാട് ഈസ്റ്റ്‌(5),കണ്ടനാട് വെസ്റ്റ്(5) ,അങ്കമാലി(4),കൊച്ചി(4),തൃശൂര്‍(3), കുന്നംകുളം(3), മലബാര്‍(6),സുല്‍ത്താന്‍ ബത്തേരി(5), ബാംഗ്ലൂര്‍(3),ബ്രഹ്മവാര്‍(4),ചെന്നൈ(4), ബോംബൈ(5),കല്‍ക്കട്ട(4),ഡല്‍ഹി(4),അഹമ്മദാബാദ്(3),നോര്‍ത്ത്-ഈസ്റ്റ്‌ അമേരിക്ക(3),സൗത്ത്-വെസ്റ്റ് അമേരിക്ക(3),യു.കെ യുറോപ്പ്(4) ,തിരുവനന്തപുരം(5),കൊല്ലം(5),കൊട്ടാരക്കര-പുനലൂര്‍(4),അടൂര്‍-കടമ്പനാട്(4),തുമ്പമണ്‍(6) എന്നീ മുപ്പത് ഭദ്രാസനങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെടുന്ന 127 അംഗങ്ങളും നോമിനേറ്റഡ്‌ അടക്കം നൂറ്റമ്പതില്‍ അധികം അംഗങ്ങള്‍ സഭാ ഭരണ സമിതിയായ മാനേജിംഗ് കമ്മിറ്റിയിലുണ്ടാവും.

മാര്‍ച്ച് ഒന്നിന് കോട്ടയത്ത് എം.ഡി.സെമിനാരിയിലെ മാര്‍ ഏലിയാ കത്തീഡ്രല്‍ അങ്കണത്തില്‍ സമ്മേളിക്കുന്ന മലങ്കര അസോസിയേഷനില്‍ ഇടവകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 4300ഓളം പള്ളി പ്രതിനിധികള്‍ സമ്മിതിദാനാവകാശം നിര്‍വഹിച്ചാണ് കൂട്ടുട്രസ്റ്റികളായ അത്മായ,വൈദീക ട്രസ്റ്റികളെ എന്നിവരെ തെരഞ്ഞെടുക്കുന്നത്.പരിഷ്കരിച്ച അസോസിയേഷന്‍ നടപടിച്ചട്ടങ്ങള്‍ അനുസരിച്ചു 50 ശതമാനം വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കും.21 വയസ്സ് പൂര്‍ത്തിയായ ആണ്ടിലൊരു തവണയെങ്കിലും കുമ്പസാരിച്ച് കുര്‍ബാന സ്വീകരിച്ചവരും 1934-ലെ മലങ്കര സഭാ ഭരണ ഘടനയില്‍ പറയുന്ന നിരോധനം ഇല്ലാത്തവരും ഇടവക രജിസ്റ്ററില്‍ പേരുള്ളവരുമായ എല്ലാ സ്ത്രീപുരുഷന്‍മാര്‍ ഇടവക യോഗത്തില്‍ തിരഞ്ഞെടുപ്പിലൂടെയും /നാമനിര്‍ദ്ദേശം ചെയ്തുമാണ് അതാത് ഇടവകകളില്‍ അസോസിയേഷന്‍ പ്രതിനിധികളെ തിരഞ്ഞെടുത്തത്.

വി.കെ ജോര്‍ജ് മുതലാളിയാണ്(വരിഞ്ഞവിള സെന്‍റ് ജോര്‍ജ് പള്ളി – തിരുവനന്തപുരം ഭദ്രാസനം) ഏറ്റവും പ്രായം കൂടിയ അസോസിയേഷന്‍ അംഗം.ജെബിന്‍ ടി.പി ( പരകുളം മാര്‍ ഗ്രീഗോറിയോസ് പള്ളി – തുമ്പമണ്‍ ഭദ്രാസനം),ഡെന്നി ഡാനിയേല്‍(കിഴക്കേതെരുവ് പട്ടമല സെന്‍റ് പള്ളി – കൊട്ടാരക്കര പുനലൂര്‍ ഭദ്രാസനം),ജോബി ജോണ്‍സണ്‍(മരുതൂര്‍ഭാഗം സെന്‍റ് ജോര്‍ജ് പള്ളി – കൊല്ലം ഭദ്രാസനം),അലന്‍ ജോര്‍ജ് (കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ്‌ സെന്‍റ് പോള്‍സ് പള്ളി – കണ്ടനാട് വെസ്റ്റ് ഭദ്രാസനം) എന്നിവരാണ് പ്രായംകുറഞ്ഞ അസോസിയേഷന്‍ അംഗങ്ങള്‍.

സജി കെ ഇട്ടന്‍, അജു മാത്യു,അമല്‍ പോള്‍,നിബിന്‍ നല്ലവീട്ടില്‍,ജെറിന്‍ തോമസ്‌,തോമസ്‌ ഐസക്ക്,റോയ് ഐസക്ക്,ജിജു വര്‍ഗീസ്‌,അലക്സ് കുര്യാക്കോസ്‌,നിഖില്‍ കെ ജോയ്,അലന്‍ ജോര്‍ജ് എന്നിവരാണ് ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍ (ഓ.വി.എസ്) പ്രവര്‍ത്തകരായ അസോസിയേഷന്‍ പ്രതിനിധികള്‍.

1876 ലെ മുളന്തുരുത്തി സുനഹദോസിനുശേഷമുള്ള 37-മത്  അസോസിയേഷന്‍ യോഗമാണിത്. എം.ഡി.സെമിനാരിയില്‍ ഏറ്റവും അവസാനം അസോസിയേഷന്‍ യോഗം ചേര്‍ന്നത് 1987 ഡിസംബര്‍ 9-നാണ്.

സഭാ തിരെഞ്ഞെടുപ്പ് : പ്രചരണ തിരക്കില്‍ സ്ഥാനാര്‍ത്ഥികള്‍

error: Thank you for visiting : www.ovsonline.in