പുന: നിര്‍മ്മിക്കുന്ന മൈക്കാവ് സെന്റ്‌. മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ കല്ലിടല്‍ കര്‍മ്മവും കണ്‍വെന്‍ഷന്‍ സമാപനവും

മലബാറില്‍ കോഴിക്കോട് ജില്ലയില്‍ താമരശ്ശേരി അടുത്തു,  ആദ്യകാല കുടിയേറ്റ ഗ്രാമമായ  മൈക്കാവില്‍  നാനാ ജാതി മതസ്ഥരുടെയും അഭയകേന്ദ്രമായി നിലകൊള്ളുന്ന  സെന്റ്‌. മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ പുന: നിര്‍മ്മാണ പ്രവര്‍ത്തിയുടെ  കല്ലിടല്‍ കര്‍മ്മം 2018 മാര്‍ച്ച് 10, 11 ( ശനി , ഞായര്‍ ) തീയതികളില്‍ നടത്തപ്പെടുന്നു. മലബാര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നു.

10-03-2018 ശനിയാഴച്ച വൈകുന്നേരം 5.30 നു അഭി. തിരുമേനിക്ക് സ്വീകരണവും അതോടനുബന്ധിച്ച് സന്ധ്യാനമസ്കാരവും  തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കണ്‍വെന്‍ഷന്‍ സമാപനവും.

11-03-2018 ഞായറാഴ്ച അഭി. തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും , പുതിയ ദേവാലയത്തിന്റെ കല്ലിടല്‍ കര്‍മ്മവും നടക്കും

 

error: Thank you for visiting : www.ovsonline.in