കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സ്പെഷ്യൽ ജനറൽ ബോഡി യോഗം നടത്തുന്നില്ല

കോതമംഗലം:- 1953 ൽ സ്ഥാപിതമായ മാർ അത്തനേഷ്യസ് അസോസിയേഷന്റെ ഭരണഘടനാ ഭേദഗതിക്ക് വേണ്ടിയുള്ള സ്പഷ്യൽ യോഗം ഈ വരുന്ന 12 ന് ചേരാനിരുന്നത് തർക്കത്തെ തുടർന്ന് നടത്തുന്നില്ല അസോസിയേഷൻ സെക്രട്ടറി വിന്നി വർഗീസ്, വൈസ് ചെയർമാൻ, കെ. എം. അബ്രാഹാം എന്നിവർ എറണാകുളം ജില്ലാ കോടതിയിൽ അറിയിച്ചു.

1953 ൽ മലങ്കര സഭയിലെ ഇടവക പള്ളികളും മലങ്കര സഭാ മക്കളും ചേർന്ന് ആരംഭിച്ച കോളെജിൽ ദീർലകാലമായി ഒരു കുടുംബത്തിന്റെയും അതിനോട് ചേർന്ന് നിൽക്കുന്നവരുടെ കൈകളിലാണ് എന്നത് പരസ്യമായ കാര്യമാണ്.

എന്നാൽ ഇപ്പോത്തെ മലങ്കര സഭാ തർക്കത്തെ മുതലെടുത്തു കൊണ്ട് നിലവിലെ ഭരണ സമിതി അസോസിയേഷൻ ഭരണഘടന ഭേദഗതി വരുത്തി എന്നന്നേക്കുമായി തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമം കോടതി ഇടപെടൽ വഴി പരാജയപ്പെട്ടു.

ടി അസോസിയേഷൻ ഭരണഘട പ്രകാരം മലങ്കര മെത്രാപ്പോലിത്ത അതിന്റെ പേട്രനും മലങ്കര സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും അതിന്റെ ഹോണറ റി മെമ്പർമാരുമാണ്. ടി അസോസിയേഷനിൽ മലങ്കര സഭയുടെ 37 ഇടവക പള്ളികൾ മെമ്പർമാരും മലങ്കര സഭയിലെ 3 സ്ഥാപനങ്ങളും അംഗങ്ങളാണ്. ഇവരെ കൂടാതെ മലങ്കര സഭയിലെ 300 അധികം അംഗങ്ങളും മെമ്പർമാരാണ്.

പേട്രൻ ആയ മലങ്കര മെത്രാപ്പോലീത്ത, ഹോണറി അംഗങ്ങളായ മെത്രാപ്പോലിത്തമാർ എന്നിവരെ പ്രത്യക്ഷത്തിൽ മെമ്പർഷിപ്പിൽ നിന്നും വോട്ടവകാശത്തിൽ നിന്നും നീക്കം ചെയ്യുന്നതിനും മലങ്കര സഭയുടെ പള്ളികളെ നീക്കം ചെയ്ത് ഭാവിയിൽ വിഘടിത വിഭാഗം ചാപ്പലുകളിലേക്ക് അംഗത്വം ക്രമീകരിക്കുന്നതിനും പദ്ധതിയിട്ടായിരുന്നു ഭരണഘടന ഭേദഗതി ഉദ്ദേശിച്ചിരുന്നത്.

എന്നാൽ ഈ സ്പെഷ്യൽ യോഗ നോട്ടിസും, അവിടെ നടന്നു വരുന്ന അനധികൃത ഭരണ ക്രമീകരണം, (പേട്രൻ ആയി തോമസ് പ്രധമൻ, ചെയർമാൻ ആയി അപ്രേം മെത്രപോലീത്താ) ഷെയറിലെ നിയമ വിരുദ്ധ കൈമാറ്റങ്ങൾ, കണക്കുകളിലെ തിരിമറി മുതലായവ ചോദ്യം ചെയ്തും, അപ്രകാരം ഭരണഘടനക്ക് വിരുദ്ധമായി ഭരണം നടത്തുന്ന നിലവിലെ ഭരണ സമിതിയെ നീക്കം ചെയ്യുന്നതിനും, പുതിയ ഭരണ സമിതി നിയമാനുസരണം തിരഞ്ഞെടുക്കുന്നത് വരെ റിസീവർ ഭരണം നടത്തണമന്നും, സുഗമമായ ഭരണത്തിന് ഒരു സ്ക്കിം നിർമ്മിക്കണമെന്നും ആവശ്വപ്പെട്ട്
മലങ്കര സഭയിലെ 37 പള്ളികളിലെ വികാരിമാരും ഇതിനോട് താൽപര്യം പ്രകടമാക്കിയ അംഗങ്ങളും ചേർന്ന് എറണാകുളം ജില്ലാ കോടതിയെ സമീപിക്കുകയും ചെയ്തു.

ഇരു ഭാഗത്തിന്റെയും തർക്കം കേട്ട കോടതി യോഗം നടത്തുന്നതിന് ആവശ്യമായ 21 ദിവസത്തേ മുൻകൂർ നോട്ടീസ് നൽകിയിട്ടില്ല എന്ന് ഓർത്തഡോക്സ് ഭാഗത്തിന്റെ ആവശ്യം നിരാകരിക്കാൻ കഴിയില്ല എന്ന് കണ്ടത്തുകയും അത് പ്രകാരം യോഗം നടത്തുന്നില്ല എങ്കിൽ ഇപ്പോൾ നടത്തുന്ന യോഗം സ്റ്റേ ചെയ്യാവുന്നതാണ് എന്ന് നിരീക്ഷിക്കുകയും ചെയ്തു.

എന്നാൽ തങ്ങൾ 12 ന് അപ്രകാരമുള്ള സ്പെഷ്യൽ യോഗം ( ഭരണഘടനാ ഭേദഗതി ) നടത്തുന്നില്ല എന്ന് സെക്രട്ടറിയും, വൈസ് ചെയർമാനും കോടതിയിൽ ഉറപ്പ് നൽകി. കോടതി അത് രേഖപ്പെടുകയും കേസുകൾ വിശദമായി കേൾക്കുന്നതിനും കൗണ്ടറിനുമായി 7/02/2020 ലേക്ക് മാറ്റുകയും ചെയ്തു.

ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി അഡ്വ. തോമസ് അധികാരം ഹാജരായി.

error: Thank you for visiting : www.ovsonline.in