ഭരണഘടന ഭേദഗതി ചെയ്യുന്നില്ല എന്ന് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി

കോതമംഗലം : മലങ്കര സഭയുടെ ഇടവക പള്ളികൾ പ്രധാന ഷെയർ ഹോൾഡറായുള്ള
കോതമംഗലം മാർ അത്തനേഷ്യസ് കോളെജ് അസോസിയേഷൻ്റെ ഭരണഘടനാ ഭേദഗതിക്ക് വേണ്ടി 14.02.2020ൽ സെക്രട്ടറി ബോർഡ് ഓഫ് ഗവേണേർഷ്സിന് നോട്ടീസ് നൽകിയിരുന്നു.

ഇത് ചോദ്യം ചെയ്ത് മാർത്തോമാ ചെറിയ പള്ളി വികാരി ബഹു ജില്ലാക്കോടതിയിൽ ഹർജി നൽകുകയും അപ്രകാരം തങ്ങൾ 14. O2. 2020 ൽ ഭരണഘടനാ ഭേദഗതി നടത്തുന്നില്ല എന്ന് കോതമംഗലം M A കോളേജ് അസോസിയേഷൻ സെക്രട്ടറി കോടതിയിൽ ഉറപ്പ് കൊടുക്കുകയും ചെയ്തു.

ഇതിന് സമാനമായി മുമ്പും ശ്രമം നടന്നിരുന്നു എങ്കിലും കോടതി ഇടപെടലിലൂടെ നടക്കാതെ പോവുകയായിരുന്നു.

ഭരണഘടനാ ഭേദഗതി വഴി മലങ്കര സഭയെ പ്രസ്തുത അസോസിയേഷനനിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കുകയായിരുന്നു സെക്രട്ടറിയുടെ ലക്ഷ്യം. കോടതി ഇടപെടൽ വഴി അത് സാധ്യമാവാതെ വന്നിരിക്കുകയാണ്.

ഹർജിക്കാർക്ക് വേണ്ടി അഡ്വ. തോമസ് അധികാരം ഹാജരായി

error: Thank you for visiting : www.ovsonline.in