കോതമംഗലം ചെറിയ പള്ളി: വിധി നടത്തിപ്പിൽ മാർഗ്ഗ നിർദേശവുമായി കേരളാ ഹൈക്കോടതി

കൊച്ചി : മലങ്കര സഭയുടെ അങ്കമാലി ഭദ്രാസനത്തിൽ പെട്ട ഒരിടവക പളളിയായ കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിൽ ദീർഘകാലമായി കേസുകൾ നിലവിൽ ഉള്ളതും, അപ്രകാരമുള്ള എല്ലാ കേസുകളിലും ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് അനുകൂലമായ ഉത്തരവ് ലഭിക്കുകയും ചെയ്തിട്ടുള്ളതുമാണ്. എന്നാൽ രാജ്യ നിയമങ്ങളോ കോടതി ഉത്തരവുകളോ പാലിക്കപ്പെടാൻ വിഘടിത വിഭാഗം തയ്യാറായിരുന്നില്ല. ഭരിക്കുന്ന സർക്കാരിനെ വരെ വരുതിയിലാക്കി കോടതി ഉത്തരവുകൾ അട്ടിമറിക്കപ്പെടുകയായിരുന്നു.

1995 ൽ ബഹു. സുപ്രിം കോടതി വിധിച്ച കേസിൽ ഈ പള്ളി കക്ഷിയായിരുന്നു എങ്കിലും 2017 ജൂലായ് 3 ലെ സുപ്രിം കോടതി വിധിയൊടെ സഭാ പരമായ എല്ലാ തർക്കങ്ങളും പരിഹരിക്കപ്പെട്ട ഒന്നായി തീരുകയുമായിരുന്നു. 2017 ജൂലായ് 3ന് ശേഷം ടി പളളിയുടെ വികാരിയായി ഇടവക മെത്രാപ്പോലീത്താ അഭി വന്ദ്യ യൂഹാനോൻ മാർ പോളീക്കർപ്പോസ് മെത്രാപ്പോലീത്തായാൽ നിയമിതനായ തോമസ് പോൾ റമ്പാച്ചൻ ടി പള്ളിയിലെ വിഘടിത വിഭാഗം വൈദികർക്കും, ഭരണ സമിതി അംഗങ്ങൾക്ക് എതിരെ മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽ നിരോധന ഉത്തരവ് വാങ്ങുന്നതിന് കേസ് ഫയൽ ചെയ്യുകയും ചെയ്തു.

ടി കേസ് പരിഗണിച്ച മൂവാറ്റുപുഴ മുൻസിഫ് വികാരിയായ തോമസ് പോൾ റമ്പാച്ചന് അനുകൂലമായ ഉത്തരവ് നൽകുകയും ചെയ്തു. ടി. അനുകൂല ഉത്തരവ് ലഭിച്ചതിന് ശേഷം കർമ്മങ്ങൾ നടത്താൻ പള്ളിയിൽ എത്തിയപ്പോൾ പോലിസും വിഘടിത വിഭാഗവും ചേർന്ന് വികാരിയെ തടയുകയും അതിനെതിരെ പോലീസ് സംരക്ഷണ ഹർജിയുമായി വിണ്ടും മുൻസിഫ് കോടതിയെ സമീപിക്കുകയും ചെയ്തു. വിശദമായ വാദം കേട്ട മൂവാറ്റുപുഴ മുൻസിഫ് പോലിസ് സംരക്ഷണം അനുവദിക്കുകയും അതിന് എതിരെ വിഘടിത വിഭാഗം സബ് കോടതിയെയും പിന്നീട് ഹൈക്കോടതിയെ സമീപിച്ചു എങ്കിലും മുൻസിഫ് നൽകിയ പോലീസ് സംരക്ഷണ ഉത്തരവ് മൂവാറ്റുപുഴ Dysp ഉടൻ തന്നെ നടപ്പാക്കണം എന്ന നിർദേശത്തോടെ ഹൈക്കോടതി വിധി പ്രഖ്യാപിച്ചു.

ടി വിധി പ്രഖ്യാപനത്തിന് ശേഷവും വികാരി പള്ളിയിൽ കർമ്മങ്ങൾ നടത്താൻ ശ്രമിച്ചപ്പോഴും പോലീസും, വിഘടിത വിഭാഗവും ചേർന്ന് തടയുകയാണുണ്ടായത്. പിന്നീട് ഇതിനെതിരെയുള്ള കോടതി അലക്ഷ്യ ഹർജി കേരളാ ഹൈക്കോടതിയിൽ നൽകുകയും ചെയ്തു. കേരള ഹൈക്കോടതിയുടെ ഉത്തരവ് പോലീസ് ഉദ്യോഗസ്ഥർ നടപ്പാക്കാതെ വന്ന സാഹചര്യത്തിൽ വീണ്ടും മൂവാറ്റുപുഴ മുൻസിഫിനെ സമീപിക്കുകയും ചെയ്തു. കേന്ദ്ര സേനയെ (CRPF)വച്ച് വിധി നടപ്പാക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ ഒരു കഴിവ് കെട്ട പോലീസ് ഉദ്യോഗസ്ഥന്റെ അനാസ്ഥ കൊണ്ട് പോലിസിന് വിധി നടത്തിപ്പ് സാധ്യമല്ല എന്ന് വിലയിരുത്തുക അസാധ്യമെന്ന നിലയിൽ സംസ്ഥാന പോലീസ് മേധാവി വിധി നടപ്പാക്കണം എന്ന് മുവാറ്റുപുഴ മുൻസിഫ് വിണ്ടും ഉത്തരവിട്ടു. ടി ഉത്തരവും പിന്നീട് അട്ടിമറിക്കപ്പെട്ടു. ഇതിനിടയിൽ പള്ളിയിലെ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് പരി. യൽദോ ബാവായുടെ കബറിടം പൊളിച്ചു നിക്കപ്പെടുമെന്ന് വ്യക്തമായി അറിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കളക്ടർ, ആർ ഡി ഒ, ഡി. വൈ.എസ്.പി, കോതമംഗലം സർക്കിൾ എന്നിവർക്കു വികാരി പരാതി കൊടുക്കുകയും, ടി ഉദ്യോഗസ്ഥർ കാര്യക്ഷമമായി ഇടപെടാത്ത സാഹചര്യത്തിൽ പള്ളിയുടെ വികാരി തന്നെ സഹ വികാരിമാരെയും ചേർത്ത് പള്ളിയിലെക്ക് പോവുകയും ചെയ്തു. എന്നാൽ പള്ളിയിൽ എത്തിയ വികാരിമാരുടെ സംഘത്തെ വിഘടിത വിഭാഗം ക്രൂരമായി മർദ്ദിക്കുകയും വാഹനം തല്ലിപ്പൊളിക്കുകയും ചെയ്തു.

ടി കൃത്യത്തിൻ പോലീസ് നിഷ്ക്രിയമായി പ്രവർത്തിച്ചതിന്റെ അടിസ്ഥാനത്തിൽ പോലിസ് ആക്ട് അനുസരിച്ച് പള്ളിയിൽ ക്രമസമാധാന നില ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും, അതുവഴി ബഹു സുപ്രിം കോടതി ഉത്തരവ് ടി പള്ളിയിൽ നടപ്പാക്കണമെന്നും അതിനാവശ്യമായ പോലീസ് സംരക്ഷണം ഉറപ്പ് വരുത്തണം എന്നും 1 മുതൽ 4 വരെ പ്രതികൾ സ്ഥലത്ത് ക്രമസമാധാന നില തകരാറിലാവാതിരിക്ക തക്കതായ സുരക്ഷ കേരളാ പോലിസ് ആക്ട് 2011 ലെ ചാപ്റ്റർ 8 & 10 വകുപ്പനുസരിച്ചും സെക്ഷൻ 63, 67 അനുസരിച്ചുമുള്ള ക്രിമി കരണങ്ങൾ ചെയ്യണം എന്നും ആവശ്യപ്പെട്ട് നൽകിയ കേസിൻമേലാണ് ഇന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

ടി ഉത്തരവിൽ എങ്ങനെ വിധി നടപ്പാക്കണം എന്ന് കൃത്യമായി നിർദേശിക്കപ്പെട്ടിരിക്കുന്നു.

1. ഒന്നാം പ്രതി ജില്ലാ കളക്ടർ സ്ഥലത്ത് ക്രമസമാധാന നില തകരാറിലാവാതിരിക്ക തക്കതായ സുരക്ഷ ഇപ്പോൾ തന്നെ ഉറപ്പാക്കണം. ആവശ്യമെങ്കിൽ ചാപ്റ്റർ 10 ൽ പറയുന്ന ക്രമിനൽ നടപടികൾ സ്വീകരിക്കാം (144 ഉൾപ്പെടെയുള്ളവ)
2. ഒന്നാം പ്രതി ജില്ലാ കളക്ടർ പള്ളിയിൽ ഇരിക്കുന്നവരെ നീക്കം ചെയ്ത് പള്ളിയും പരിസരവും ഏറ്റെടുക്കുകയും, അവയിൽ ഉൾപ്പെടുന്ന എല്ലാ ജംഗമ വസ്തുക്കൾ സംരക്ഷിക്കപ്പെടുകയും ചെയ്യണം.
3. ഒന്നാം പ്രതി ജില്ലാ കളക്ടർക്ക് ക്രമസമാധാന നില തൃപ്തികരമെന്ന് തോന്നുന്ന അവസരത്തിൽ വികാരിക്ക് ജംഗമ വസ്ഥുക്കൾ ഉൾക്കൊള്ളുന്നവ കൈമാറേണ്ടതും, അവ മാനേജ് ചെയ്യുന്നതിന് അനുവദിക്കേണ്ടതും കൂടാതെ വികാരിക്ക് മതപരമായ ചടങ്ങുകൾ പള്ളിയിൽ നടത്താവുന്നതുമാണ്.
4. ഒന്നാം പ്രതി ജില്ലാ കളക്ടർ പള്ളിയുടെ സൂക്ഷിപ്പിൽ ഇരിക്കുന്ന അവസരത്തിൽ പള്ളി ഇടവകാംഗങ്ങളുടെ മൃതദേഹം തടസ്സം കൂടാതെ സംസ്ക്കരിക്കപ്പെടാൻ വികാരിയുടെ സേവനം ആവശ്യമാണ്. അത് വികാരി നിർവ്വഹിക്കണം.
5. പള്ളി വികാരിക്ക് കൈമാറിയതിന് ശേഷവും മതപരമായ ചടങ്ങുകൾ നടത്തുന്നതിന് ആവശ്യമായ പോലിസ് സഹായം നൽകണം.
6. ഏതങ്കിലും വ്യക്തി ക്രമസമാധാന നിലക്ക് തടസ്സം ഉണ്ടാക്കിയാൽ അദ്ദേഹത്തെ ഉടൻ തന്നെ അറസ്റ്റ് ചെയ്ത് നീക്കം ചെയ്യണം.
7. പള്ളിയിൽ പൂർണ്ണമായ സമാധാന അന്തരീക്ഷം ഉണ്ടാകുന്ന അവസരം വരെയും വികാരിക്ക് ഭരണം സ്വതന്ത്രമായി കൊണ്ടു പോകുന്നതിനുള്ള അവസരം സംജാതമാകുന്നത് വരെയും പള്ളിയുടെ പരിസരത്ത് പോലീസ് സുരക്ഷ ഉറപ്പ് വരുത്തണം.
ഇവയാണ് ബഹു ഹൈക്കോടതി വിവിധ കോടതികളുടെ ഉത്തരവ് നടപ്പാക്കുന്നതിന് വേണ്ടി നൽകിയ നിർദേശങ്ങൾ.
വിധി നടത്തിപ്പിന് ആവശ്യമായ മേൽ നിർദേശങ്ങൾ അധികാരികൾ കൃത്യമായി നിർവ്വഹിക്കപ്പെടുമെന്നും അവ വഴി പള്ളിയിൽ സമാധാനം സ്ഥാപിക്കപ്പെടുമെന്നും പ്രതിക്ഷിക്കുന്നു. ഇപ്രകാരം സമാധാനപരമായ ഒരു നടത്തിപ്പ് വിധി ഉണ്ടായതിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നു. ഇതിനായി അക്ഷീണം പ്രാർത്ഥിച്ച പിതാക്കന്മാരയും അക്ഷിണം പ്രയത്നിച്ച ഒരു പറ്റം സഭാ സ്നേഹികളെയും അഭിനന്ദിക്കുന്നു.  ഈ കേസിൽ കൃത്യമായി നൽകേണ്ട വാദങ്ങൾ അവതരിപ്പിച്ച അഭിഭാഷകരായ അഡ്വ. തോമസ് അധികാരം, അഡ്വ. റോഷൻ ഡി. അലക്സാണ്ടർ, അഡ്വ. എസ് ശ്രീകുമാർ എന്നിവരെ പ്രത്യേകം പ്രത്യേകം അഭിനന്ദിക്കുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

 

error: Thank you for visiting : www.ovsonline.in