ചൂരയ്ക്കാത്തടത്തിൽ കുര്യാച്ചൻ ആൻഡ് റബേക്ക മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് സഹായധനത്തിനു അപേക്ഷ ക്ഷണിക്കുന്നു

കേളകം: സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പുകഴ്ചപ്പെരുന്നാളിനോടനുബന്ധിച്ച് ചൂരയ്ക്കാത്തടത്തിൽ കുര്യാച്ചൻ ആൻഡ് റബേക്ക മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് സഹായധനത്തിനു അപേക്ഷ ക്ഷണിക്കുന്നതായി ഭാരവാഹികളായ ഫാ.നോബിൻ കെ. വർഗീസ്,സി.ബൈന്നി,കെ.ജെ ഷാജോൺ എന്നിവർ കേളകത്തു നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

എല്ലാ വർഷവും നൽകിവരുന്ന ചൂരയ്ക്കാത്തടത്തിൽ കുര്യാച്ചൻ ആൻഡ് റബേക്ക മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റ് വിദ്യാഭ്യാസ, വിവാഹ ചികിത്സ ധനസഹായ വിതരണം ജനുവരി 13 ന് ഭദ്രാസന മെത്രപ്പോലീത്ത ഡോ.അബ്രഹാം എപ്പിഫാനീയോസ് തിരുമേനി നടത്തും.വിദ്യാഭ്യാസ സഹായത്തിനു അവസാന പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും,പഠിക്കുന്ന സ്ഥാപനത്തിന്റെ സാക്ഷ്യ പത്രവും ,കുടുംബത്തിന്റെ സാമ്പത്തിക നിലവാരം വ്യക്തമാക്കുന്ന രേഖകളും സഹിതം അപേക്ഷിക്കണം.

ചികിത്സ സഹായത്തിന് ഡോക്ടറുടെ സാക്ഷ്യപത്രം (നാലുമാസത്തി നുള്ളിൽ ഉള്ളത്), ചികിത്സയുടെ രേഖകൾ,ഈ മാസം 31 ന് മുമ്പ് വികാരി ട്രസ്റ്റി,ചൂരയ്ക്കാത്തടത്തിൽ കുര്യാച്ചൻ ആൻഡ് റിബേക്ക് ചാരിറ്റബിൾ ട്രസ്റ്റ് സെന്റ് ജോർജ് വലിയപള്ളി,കേളകം പിഒ 670674 എന്ന വിലാസത്തിൽ അയക്കണം.അപേക്ഷകളിൽ പൂർണ വിലാസവും ഫോൺ നമ്പറും നിർബന്ധമായും ചേർത്തിരിക്കണമെന്ന് ഭാരവാഹികൾ പറഞ്ഞു.

error: Thank you for visiting : www.ovsonline.in