കട്ടച്ചൽ മാർ ബർസൗമ്മാ പള്ളി പെരുന്നാളിനു കൊടിയേറി

ഓയൂർ :- കട്ടച്ചൽ മാർ ബർസൗമ്മാ ഓർത്തഡോക്സ് പുത്തൻപള്ളി പെരുന്നാളിന് ഇടവക വികാരി ഫാ. വർഗീസ് ടി. വർഗീസ് കൊടിയേറ്റി. ഫെബ്രുവരി മൂന്നിനു സമാപിക്കും. ഇന്നു വിളംബര റാലി. എല്ലാ ദിവസവും സന്ധ്യനമസ്കാരവും വചനശുശ്രൂഷയും ഉണ്ടാകും. ഫാ. ഷിജു ബേബി ഏനാത്ത്, ഫാ. ഫിലിപ്പ് ഐസക് ചെറുവക്കൽ, ഫാ. സജി അമയിൽ (വൈദിക സെമിനാരി കോട്ടയം), ഫാ. ടി. വർഗീസ് മേക്കാട്, ഡോ. ജേക്കബ് ജോൺ കരീപ്ര എന്നിവരാണു വചനശുശ്രൂഷ നടത്തുന്നത്.

29നു ധ്യാനം കെ.ജെ. ജോൺ നയിക്കും. 31ന് ഇടവകദിനം. ബർസ്ലീബി റമ്പാൻ, ഫാ. ജേക്കബ് സി. ഫിലിപ്പ് എന്നിവർ ക്ലാസ് നയിക്കും. രണ്ടിന് 6.45നു റാസ. മൂന്നിന് 7.30നു മൂന്നിൻമേൽ കുർബാന. പെരുന്നാൾ ശുശ്രൂഷകൾക്കു കുര്യാക്കോസ് മാർ ക്ലിമ്മീസ് മുഖ്യകാർമികത്വം വഹിക്കും. മാർ ബർസൗമ്മാ കാരുണ്യനിധി ഉദ്ഘാടനം, പ്രദക്ഷിണം, ശ്ലൈഹിക വാഴ്‌വ്, നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.

12552736_945904665464804_741033226440841311_n
12592662_945904742131463_1284311366677145719_n
error: Thank you for visiting : www.ovsonline.in