കായംകുളം കാദീശാ കത്തീഡ്രൽ വാർഷികം; ആറു വീടുകൾ സമർപ്പിച്ചു

ആലപ്പുഴ : കായംകുളം കാദീശാ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 1190-മത് വാർഷികാഘോഷ ങ്ങളുടെ ഭാഗമായി ഭവന രഹിതർക്കു ഭവനം എന്ന പദ്ധതിയുടെ ഒന്നാം ഘട്ടമായി നിർമിച്ചു നൽകുന്ന ആറു വീടുകളുടെ കൂദാശയും താക്കോൽ ദാനവും ഡോ. ജോഷ്വാ മാർ നിക്കോദിമോസ് നിർവഹിച്ചു. പൊതു സമ്മേളനം കെ.സി.വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു. ഡോ.ജോഷ്വാ മാർ നിക്കോദിമോസ് അധ്യക്ഷത വഹിച്ചു.

യു. പ്രതിഭാഹരി എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. അസി. വികാരി ഫാ. ഗീവർഗീസ് കോശി
കറ്റാനം അവയവദാന സമ്മതപത്രം സമർപ്പിച്ചു. സഭ വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ.ജോൺ,ആത്മായ ട്രസ്റ്റി ജോർജ് പോൾ എന്നിവർക്ക് ഇടവകയുടെ ഉപഹാരം നൽകി ആദരിച്ചു.പുതിയ കൂട്ടു ട്രസ്റ്റികള്‍ ചേര്‍ന്ന് യുവജന പ്രസ്ഥാനത്തിന്‍റെ വെബ്സൈറ്റ് http://kadeesaocym.com/ പ്രകാശനം ചെയ്തു. വികാരി ഫാ.അലക്സാണ്ടർ വട്ടയ്ക്കാട്, നഗരസഭാ ചെയർമാൻ എൻ. ശിവദാസൻ, നഗരസഭാ കൗൺസിലർ മിലൻ വർഗീസ്, ജനറൽ കൺവീനർ കെ.കെ.പോൾ എന്നിവർ പ്രസംഗിച്ചു.

error: Thank you for visiting : www.ovsonline.in