ഐക്കൺ എക്സലൻസ് അവാർഡ് വിതരണവും മോട്ടിവേഷൻ ക്ലാസും

റാന്നി : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനവ ശാക്തീകരണ വിഭാഗത്തിന്റെ ഭാഗമായി ICON (Icon Christian Orthodox Network ) Charities ന്റെ പങ്കാളിത്തത്തോടുകൂടി സമർഥരും സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവരുമായ വിദ്യാർത്ഥികൾക്കുള്ള ICON Excellence Award എല്ലാ വർഷവും നൽകി വരുന്നു. ഈ വർഷത്തെ (2018 – 2019 ) Icon Excellence Award വിതരണവും Motivation ക്ലാസും നിലക്കൽ ഭദ്രാസന മാനവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ 2019 മാർച്ച് 16 -)0 തിയതി ശനിയാഴ്ച നിലക്കൽ ഭദ്രാസന കേന്ദ്രമായ റാന്നി സെന്റ് തോമസ് അരമനയിൽ വച്ച് രാവിലെ 9 :30 മുതൽ നടത്തപ്പെടുന്നു. തദവസരത്തിൽ ഇടുക്കി ഭദ്രാസനാധിപനും മാനവശാക്തീകര വിഭാഗം പ്രസിഡണ്ടുമായ അഭി മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ ശ്രീ ആന്റോ ആന്റണി MP അവാർഡ് വിതരണം ചെയ്യുന്നതും നിലക്കൽ ഭദ്രാസനാധിപൻ അഭി ഡോ ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തുന്നതും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് Rtd . Prof . Dr . M . S Sunil ക്ലാസ് നയിക്കുന്നതുമാണ്. അസോസിയേഷൻ സെക്രെട്ടറി അഡ്വ ബിജു ഉമ്മൻ, നിലക്കൽ ഭദ്രാസന സെക്രട്ടറി ഫാ ഇടിക്കുള എം ചാണ്ടി എന്നിവർ ആശംസകൾ അറിയിക്കും. എല്ലാവരെയും പ്രസ്തുത പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി മാനവ ശാക്തീകരണ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ഫാ പി എ ഫിലിപ്പ്, നിലക്കൽ ഭദ്രാസന മാനവ ശാക്തീകരണ വിഭാഗം ഡയറക്ടർ ഫാ ഷിബിൻ വർഗീസ് എന്നിവർ അറിയിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in