പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് ജന്മദിനാശംസകളുമായി റഷ്യൻ ഓർത്തഡോക്സ്‌ പാത്രയർക്കീസ്

കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്ക് റഷ്യൻ ഓർത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ സിറിൽ പാത്രയർക്കീസ് ബാവ ജന്മദിന സന്ദേശം അയച്ചു. പരിശുദ്ധ കാതോലിക്കാ ബാവായുടെ 70 -ആം ജന്മദിനത്തോട് അനുബന്ധിച്ചാണ് ജന്മദിന ആശംസാസന്ദേശം ലഭിച്ചത്. ജന്മദിന സന്ദേശത്തിൽ ഭാരത ക്രൈസ്‌ത സഭയിൽ പരിശുദ്ധ കാതോലിക്കാ ബാവ നടത്തി വരുന്ന സേവനങ്ങൾക്ക് സിറിൽ പാത്രയർക്കീസ് ബാവ അനുമോദനങ്ങൾ അറിയിച്ചു.

മെത്രാപോലിത്ത ആയിരിക്കവേ 2006 -ൽ സിറിൽ പാത്രയർക്കീസ് കേരളം സന്ദർശിക്കുകയുകും, മലങ്കര സഭയുടെ ആസ്ഥാനമായ ദേവലോകം അരമനയിൽ എത്തി പരിശുദ്ധ ബസേലിയോസ് ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേ അവസരത്തിൽ അഭിവന്ദ്യ സിറിൽ മെത്രാപോലിത്ത കോട്ടയം പഴയ സെമിനാരി സന്ദർശിക്കുകയും, സെമിനാരി ചാപ്പലിൽ നടന്ന പ്രാർത്ഥന ചടങ്ങുകൾക്ക് ശേഷം, വിദേശ ഭാഷാ പഠനത്തിനായി പുതുതായി സജ്ജീകരിച്ച ക്ലാസ് മുറിയുടെ ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വെച്ചു അഭിവദ്യ സിറിൽ മെത്രാപ്പോലീത്തായ്ക്ക് മലങ്കര സഭയുടെ ഉന്നത ബഹുമതിയായ “Order of St. Gregory of Parumala” നൽകി ആദരിക്കുകയുണ്ടായി. ആദ്യമായി ഈ ബഹുമതിക്ക് അർഹനായതും ഇദ്ദേഹം തന്നെ.

റഷ്യൻ ഓർത്തഡോൿസ് സഭയുടെ മേലധ്യക്ഷയാന്മാരായ Pimen I,  Aleksy II എന്നീ പാത്രയർക്കീസ് ബാവാമാരും മുൻപ് മലങ്കര സഭ സന്ദർശിച്ചിട്ടുണ്ട്.

Source: https://mospat.ru/en/2016/08/30/news135293/

error: Thank you for visiting : www.ovsonline.in