ക്രിസോസ്റ്റം മെത്രാപ്പോലീത്തയ്ക്ക് ആശംസകളുമായി പരിശുദ്ധ കാതോലിക്ക ബാവ

പത്തനംതിട്ട : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതേലിക്കാ ബാവാ നൂറാം ജന്മദിനം ആഘോഷിക്കുന്ന മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് ആശംസകളുമായി മാരാമണ്ണിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ എത്തി. പരിശുദ്ധ ബാവാ ഉപഹാരം ക്രിസോസ്റ്റം മെത്രാപ്പോലീത്തായ്ക്ക് കൈമാറി. എക്യുമെനിക്കല്‍ റിലേഷന്‍സിന്‍റെ ചുമതലയുള്ള ഫാ. അശ്വിന്‍ ഫെര്‍ണാണ്ടസ്,സെക്രട്ടറി ഡീക്കന്‍ തോമസ് ചാണ്ടി എന്നിവര്‍ പരിശുദ്ധ ബാവായോടൊപ്പമുണ്ടായിരുന്നു.

അതേസമയം,കടന്നു വന്ന പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പരിശുദ്ധ ബാവായുമായി സംഭാഷണം നടത്തിയതിന് ശേഷമാണ് മടങ്ങിയത്.

error: Thank you for visiting : www.ovsonline.in