പരിശുദ്ധ കാതോലിക്ക ബാവാ പാലക്കാട്ടേയ്ക്ക്

മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷനും പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതിയന്‍ ബാവാ പാലക്കാട്ടേയ്ക്ക് സന്ദര്‍ശനത്തിനായി എത്തിച്ചേരും.

ജൂലൈ 16 (ശനിയാഴ്ച) യാക്കര സെന്‍റ്  മേരീസ്‌ ഓര്‍ത്തഡോക്സ്‌ പള്ളിയില്‍ വൈകീട്ട് 5 മണിയോടെ എത്തുന്ന പരിശുദ്ധ ബാവായ്ക്ക് ഇടവകയുടെ സ്വീകരണം,5.30-ന് സെന്‍റ് മേരീസ്‌ ഇ.എം.യു.പി സ്കൂളിന്‍റെ നോര്‍ത്ത് ബ്ലോക്ക്‌ ഒന്നാം നിലയുടെ കെട്ടിട നിര്‍മ്മാണോദ്ഘാടനം,6-ന് സന്ധ്യാ നമസ്കാരം,6.45-ന് ഡയാലിസിസ്,വിദ്യാഭ്യാസം,ഭവനനിര്‍മ്മാണ സഹായം എന്നിവ ഉള്‍പ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചാരിറ്റി വിതരണം,7-ന് ആത്മീയ സംഘടന പ്രവത്തകര്‍ പരിശുദ്ധ ബാവാക്കൊപ്പമുള്ള സെക്ഷന്‍.7.45-ന് സമാപനം.

 
ജൂലൈ 17 (ഞായറാഴ്ച്ച) രാവിലെ 7.30-ന് പള്ളയില്‍ പ്രഭാത നമസ്കാരം,പരിശുദ്ധ ബാവായുടെ പ്രധാന കാര്‍മ്മീകത്വത്തില്‍ വി.കുര്‍ബാന,10-ന് ഇടവക യുവജന പ്രസ്ഥാനം നിര്‍ദ്ധന കുടുംബത്തിനു വേണ്ടി നിര്‍മ്മിച്ച ഭവനത്തിന്റെ താക്കോല്‍ദാനം പരിശുദ്ധ ബാവാ നിര്‍വഹിക്കും.
 
error: Thank you for visiting : www.ovsonline.in