കോടതി അലക്ഷ്യ ഹർജിയിൽ മുവാറ്റുപുഴ ഡി.വൈ.എസ്.പി ബിജുമോന് കേരള ഹൈക്കോടതി നോട്ടീസ് അയച്ചു

കൊച്ചി: കോതമംഗലം പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ മുൻസിഫ് കോടതി, കേരളാ ഹൈകോടതികളുടെ പ്രത്യേകാൽ നിർദേശം അവഗണിച്ച് കോടതി ഉത്തരവുകൾ അട്ടിമറിച്ച മൂവാറ്റുപുഴ ഡി.വൈ.എസ്.പി ബിജുമോൻ കെ-ക്ക് എതിരെ നേരിട്ട് നോട്ടീസ് അയക്കാൻ കേരളാ ഹൈക്കോടതി ഉത്തരവിട്ടു. നോട്ടീസ് എടുക്കുന്നതിന് ഗവൺമെന്റ് പ്ലീഡർ തയ്യാറായിരുന്നു എങ്കിലും കോടതി വിസമ്മതിച്ചു. ഇത് വ്യക്തിപരമായ നടപടിയാണ് എന്ന് കോടതി കണ്ടെത്തിയാണ് നോട്ടീസ് നടപടികൾ നേരിട്ട് അയക്കാനും നടപടി വ്യക്തിപരമായി നേരിടുന്നതിന് വേണ്ടി നടപടികൾ നേരിട്ടാക്കിയതും. കോതമംഗലം പള്ളി വികാരി തോമസ് പോൾ റമ്പാനാണ് ഹർജിക്കാരൻ. ഹർജിക്കാരന് വേണ്ടി സീനിയർ അഭിഭാഷകൻ അഡ്വ എസ് ശ്രീകുമാർ, ശ്രീ റോഷൻ ഡി. അലക്സാണ്ടർ എന്നിവർ ഹാജരായി.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in