ഗൾഫ് ഓർത്തോഡോക്‌സ് യൂത്ത്‌ കോൺഫറൻസ് തീം സോങ് പ്രകാശനം ചെയ്‌തു

ദോഹ മലങ്കര ഓർത്തോഡോക്സ് ഇടവക യുവജനപ്രസ്ഥാനം ആതിഥേയമരുളുന്ന 7 മത് ഗൾഫ് ഓർത്തോഡോക്സ് യൂത്ത്‌ കോൺഫെറൻസിനുവേണ്ടി ശ്രീ. റോബിൻ കുര്യൻ ഗാനരചനയും, സംഗീത സംവിധാനവും നിർവ്വഹിച്ച GOYC 2016 – THEME SONG 2016 ജൂലൈ 1 വെള്ളിയാഴ്ച ദോഹ മലങ്കര ഓർത്തോഡോക്സ് ഇടവകയിൽ വെച്ചു ബഹു. വികാരി ഫാ. ബെഞ്ചമിൻ ഫിലിപ് പ്രകാശനം ചെയ്തു. ബഹു. സഹ വികാരി ഫാ. സന്തോഷ് വർഗ്ഗീസ് യൂത്ത്‌ കോണ്ഫറനൻസിന്റെ വിജയത്തിനായി എല്ലാവിധ ആശംസകളും നേരുകയും, THEME SONG ചിട്ടപ്പെടുത്തിയ നൽകിയ ശ്രീ റോബിൻ കുര്യനെ അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇടവക ട്രസ്റ്റി ശ്രീ കോശി ജേക്കബ്, സെക്രട്ടറി ശ്രീ. ജനീവ് ജോബ്, കൂടാതെ GOYC യുടെ ഭാരവാഹികളും സന്നിഹതരായിരുന്നു.

GOYC 2016 THEME SONG

error: Thank you for visiting : www.ovsonline.in