പുതുപ്പള്ളി പെരുന്നാള്‍ : ഉത്സവ മേഖലയായി പ്രഖ്യാപിച്ചു

കോട്ടയം : ദക്ഷിണേന്ത്യയിലെ പ്രഥമ ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയുടെ പ്രധാന പെരുന്നാള്‍ കണക്കിലെടുത്ത് പ്രദേശം ഉത്സവ മേഖലയായി ബഹു.ജില്ലാ ഭരണഗൂടം പ്രഖ്യാപിച്ചു.പുതുപ്പള്ളി പള്ളിയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ മെയ്‌ 1 മുതല്‍ 15 വരെയുള്ള തീയതികളിലാണ് ഉത്സവ മേഖലയായി ജില്ലാ കളക്ടര്‍ സി.എ ജത പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിനകത്തു നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും ലക്ഷക്കണക്കിന്‌ തീര്‍ത്ഥാടകരാണ് പെരുന്നാള്‍ ദിവസങ്ങളില്‍ പുതുപ്പള്ളിയിലെത്തുക.കുടിവെള്ളം, പരിസരശുചീകരണം, ആരോഗ്യപരിപാലനം തുടങ്ങിയ കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍തലത്തില്‍ വേണ്ട ക്രമീകരണങ്ങളും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പള്ളിയിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ഉണ്ടായേക്കും.

 

 

error: Thank you for visiting : www.ovsonline.in