മലങ്കര സഭയുടെ സ്വന്തം ചെറായി സെൻറ് മേരീസ് പള്ളി

ചെറായി സെൻറ് മേരീസ് പള്ളി, ചെറായി പ്രദേശത്തുള്ള പുത്തെൻകൂറ്റുകാർക്ക് ശക്തൻ തമ്പുരാൻ 1802-ൽ നീട്ടെഴുത്ത് വിളംബരം വഴി നാലു കുടുംബങ്ങളുടെ പേരിൽ ആധാരം ചെയ്തു കൊടുത്ത പള്ളിയാണിത്. മലങ്കരസഭയുടെ മൂന്നു പിതാക്കന്മാരുടെ ഇടവക കൂടിയാണ് ഈ ദേവാലയം. അതിൽ രണ്ട് പേര് പാത്രിയർക്കീസ് വിഭാഗത്തിലെയും, കൊരട്ടി സെമിനാരി സ്ഥാപകനായ പൗലോസ് മാർ സേവേറിയോസ് തിരുമേനി ഓർത്തഡോക്സ് വിഭാഗത്തിലേയുമാണ്.

215 വർഷം പഴക്കമുള്ള ഈ പള്ളിയിൽ 1958-ലെ സഭാ യോജിപ്പിനു മുൻപായി പാത്രിയർക്കീസ് വിഭാഗം പൗലോസ് മാർ പീലക്സിനോസ്ൻ്റെ നേതൃത്വത്തിൽ പിരിഞ്ഞുപോയതും, പൗലോസ് മാർ സേവേറിയോസ് മെത്രാപോലിത്തയുടെ പേരിൽ പള്ളി വിധിച്ചുകിട്ടിയതുമാണ്. തുടർന്ന് 1958 -ലെ സഭായോജിപ്പിനെ തുടർന്ന് യാക്കോബായ വിഭാഗം തിരികേ പള്ളിയിൽ സഹകരിക്കുകയും, 1964-ൽ യാക്കോബായ വിഭാഗത്തിൻ്റെ കൂടെ താല്പര്യത്തോടെ പരി. ഔഗേൻ കാതോലിക്കാ ബാവയെ ചെറായി പള്ളിയിൽ കൊണ്ടുവരികയും, 1934 ഭരണഘടനാ ഇടവകയിൽ പാസാക്കുകയും ചെയ്തതാണ്. 1963-ൽ പൗലോസ് മാർ സേവേറിയോസ് തിരുമേനി കാലം ചെയുകയും, 1972-ൽ മാർത്തോമ്മാ ശ്ലീഹായ്ക്ക് പട്ടത്വം ഇല്ലെന്ന പാത്രിയർക്കീസിൻ്റെ വിവാദ കല്പന വായിക്കാത്തതിന് ഓർത്തഡോക്സ് സഭയുടെ വികാരിയായിരുന്ന    T A പൗലോസ് അച്ചനെ തടവിൽ വയ്ക്കുകയും അദ്ദേഹത്തിനെതിരെ യാക്കോബായ വിഭാഗം കൈയേറ്റം നടത്തുകയും ചെയ്ത സംഭവവും ഈ പള്ളിയുടെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമാണ്.  38 വർഷത്തോളം ചെറായി പള്ളയിൽ ശുശ്രൂഷ ചെയ്ത അച്ചന് ഒട്ടനവധി പീഡനങ്ങളും കഷ്ടപ്പാടുകളും സഹിക്കേണ്ടിവന്നിട്ടുണ്ട്. ഒട്ടേറെ നാൾ ശമ്പളം പോലും തടഞ്ഞുവച്ചാണ് ഭരണസമിതി അച്ചനെ പീഡിപ്പിച്ചത്. പാഴ്സനേജിൽ തടങ്കലിൽ എന്നപ്പോലെയാണ് അച്ഛൻ ഇടവകയിൽ കഴിഞ്ഞിരുന്നത്. കുർബാന ചൊല്ലുവാനുള്ള അനുവാദം മാത്രമേ അച്ചന് ലഭിച്ചിരുന്നുള്ളു. വളരെ തുച്ഛമായ ശമ്പളത്തിലായിരുന്നു ആൻ അച്ഛൻ അവിടെ സേവനം അനുഷ്ടിച്ചിരുന്നത്. 2012 പിരിയുമ്പോൾ അച്ചന്റെ ശമ്പളം 2500 രൂപ മാത്രമായിരുന്നു. എന്നാൽ മലങ്കര സഭയുടെ അഭിമാനം കാക്കുവാൻ എല്ലാം സഹിക്കുകയാണുണ്ടായത്.

തുടർന്ന് അദ്ദേഹത്തിനെതിരെ നിരോധനം ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം OS 160/77 ഫയൽ ചെയുകയും, തുടർന്നുണ്ടായ സംഘർഷത്തെ തുടർന്ന് പള്ളി പൂട്ടുകയും ചെയ്തു. തുടർന്ന് 1981-ൽ മെയിൻ കേസ് തീർപ്പാകുന്നതുവരെ രണ്ടുകൂട്ടരും തുല്യസമയത്ത് ആരാധന നടത്തുവാൻ CMA 108/81-ൽ ഹൈക്കോടതി താത്കാലികമായി ഉത്തരവിടുകയുണ്ടായി. 2002-ൽ യാക്കോബായ വിഭാഗം 1934-ലെ ഭരണഘടനപ്രകാരം തങ്ങൾ ഭരണം നിർവഹിച്ചോളാം എന്ന് സത്യവാങ്മൂലം നൽകിയതിൻ്റെ ഭാഗമായി രണ്ടുകൂട്ടർക്കും CMA അനുസരിച്ചുള്ള ആരാധനയും പള്ളി ഭരണവും 1934 പ്രകാരം ആണെന്ന് ഉറപ്പിച്ചുകൊണ്ടു ഉത്തരവായി. തുടർന്ന് അതിനെതിരെ യാക്കോബായ വിഭാഗം അപ്പീൽ പോവുകയും ഭരണത്തിൽ തുടരുകയും ചെയ്തു.

2013-ൽ പ്രസ്തുത അപ്പീൽ ബഹു. ഹൈക്കോടതി തള്ളുകയും എന്നാൽ താക്കോൽ കൈമാറ്റം ചെയ്യാൻ യാക്കോബായ വിഭാഗം തയാറാകാതെയും, പള്ളിയുടെ പേരിൽ അനധികൃതമായി ട്രസ്റ് രൂപീകരിക്കുകയും പണം ദുരുപയോഗം ചെയുകയും, ഭൂമി പേരു മാറ്റി കരം അടക്കുകയും ചെയ്തുപോന്നു. 2014-ൽ യാക്കോബായ വിഭാഗത്തിന് നിരോധനം ഏർപ്പെടുത്തുന്നതിനായി അന്നത്തെ ഓർത്തഡോക്സ് വികാരി K T ഫിലിപ്പ് അച്ചൻ പറവൂർ കോടതിയിൽ കേസ് ഫയൽ ചെയ്തത് പള്ളി കോടതിയിൽ റീ നമ്പർ ചെയ്ത OS 29/2014 ആയി തുടർന്നു. പിന്നീട് ഈ പള്ളി 2002-ലെ യാക്കോബായ ഭരണഘടനപ്രകാരം ഭരിക്കപ്പെടേണ്ട പള്ളി ആണെന്ന് കാണിച്ച് 1934 പ്രകാരം ഭരണത്തിലേറിയ യാക്കോബായ വിഭാഗം തന്നെ കോടതിയിൽ വീണ്ടും കേസ് ഫയൽ ചെയുകയും, പ്രസ്തുത ഹർജ്ജി 2019 ജൂലൈ 18 -)0 തിയതി ബഹു ജില്ലാ കോടതി തള്ളുകയുമുണ്ടായി.

ഭരണസമിതിയുടെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടുപിച്ചതിന്റെ കാരണത്തിൽ 2015 മുതൽ ഇപ്പോഴത്തെ വികാരിയായ ബഹു ട്യൂബി ഇടമറുക് അച്ചനോ, ശുശ്രൂഷകനായ K K അബ്രഹാമിനോ ശമ്പളം പോലും നിഷേധിച്ചിരിക്കുകയായിരുന്നു.

ജൂലൈ 2-ലെ കോടതിവിധിയുടെ അടിസ്ഥാനത്തിൽ സമാന്തര ഭരണം അനുവദനീയമല്ല എന്നുള്ളത് ഉറപ്പിച്ചു പറഞ്ഞതിനെ തുടർന്ന് ഇൻജെക്ഷൻ പെറ്റീഷൻ ഓർത്തഡോക്സ് സഭാ വികാരി ഫാ. ടുബി 2018 -ൽ ഫയൽ ചെയ്തിരുന്നു. എന്നാൽ 2019 ജൂലൈ 2 വിധിയോടെ യാതൊരു ഹർജിയുടെയും ആവശ്യമില്ലാതെ തന്നെ സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടതാണെന്ന് ഉത്തരവുണ്ടായിട്ടുകൂടി സമാധാനപരമായി ഇരു കൂട്ടർക്കും ആരാധനാ നടത്തിവരികയായിരുന്നു. എന്നാൽ 2019 ഓഗസ്റ്റ് മാസം നാലാം തിയതി ഓർത്തഡോക്സ് സഭക്ക് അനുവദിച്ച സമയത്ത് പള്ളി തുറന്നുതരുവാൻ യാക്കോബായ വിഭാഗം വിസമ്മതിക്കുകയും തുടർന്ന് കൂട്ട ട്രസ്റ്റീ കൂടിയായ ഓർത്തോഡോക്സ് സഭാ വികാരി പള്ളിയുടെ താക്കോൽ സൂക്ഷിക്കുകയും അധികാരികളുമായി ആലോചിച്ച് നിയമപരമായി ബഹു കോടതി വിധി നടപ്പിലാക്കുവാനുള്ള ചർച്ചകൾ ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്.

സമാധാനപരമായി ആരാധനാ നടത്തിയിരുന്ന ഇടവകയിൽ അനാവശ്യമായി പ്രകോപനം ഉണ്ടാക്കുകയാണ് യാക്കോബായ വിഭാഗത്തിൻ്റെ ലക്‌ഷ്യം. തുടർന്ന് നുണ പ്രചാരണത്തിലൂടെ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുവാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അനാവശ്യ പ്രകോപനം മൂലം ചെറായി പള്ളിയിൽ വിധി പൂർണമായി നടപ്പാക്കുവാൻ സാധിച്ചിരിക്കുകയാണ്. ആയതിൻ്റെ ബലമായി ഓർത്തഡോക്സ് സഭയുടെ വികാരി ഇന്നലെ (5 Aug 2019) പള്ളി തുറന്ന് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയുണ്ടായി. ഇന്ന് (6-Aug) പ്രഭാത നമസ്കാരവും, വിശുദ്ധ കുർബാനയും നടന്നു

ചെറായി സെൻറ് മേരീസ് പള്ളിയിൽ ഇന്ന് (6-Aug) പ്രഭാത നമസ്കാരവും, വിശുദ്ധ കുർബാനയും നടന്നു

error: Thank you for visiting : www.ovsonline.in