ചെറായി സെന്റ് മേരീസ് പള്ളി: വിഘടിത വിഭാഗം ഹർജ്ജി തള്ളി

കൊച്ചി : ചെറായി സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ പള്ളിക്ക് എതിരെ യാക്കോബായ വിഭാഗം സമർപ്പിച്ച OP 1158/14 നിലനിൽക്കുന്നതല്ല എന്നു കണ്ട് എറണാകുളം ഫസ്റ്റ് അഡിഷണൽ ജില്ലാ കോടതി തള്ളി.

മലങ്കര സഭയുടെ കൊച്ചി ഭദ്രാസനത്തിൽപെട്ട ചെറായി സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ, മലങ്കരസഭയുടെ 1934 ലെ ഭരണഘടന അംഗീകരിച്ചു എന്ന് കോടതിയിൽ സത്യവാങ്മൂലം നൽകി ചുമതലയേറ്റ ഭരണസമിതി കാലാവധികഴിഞ്ഞിട്ടും ഭരണം കൈമാറാതെ തുടരുകയും, പ്രസ്തുത ഭരണസമിതി അനധികൃതമായി പൊതുയോഗം വിളിച്ചുകൂട്ടി നിയമാനുസൃതമല്ലാത്ത 2002 ലെ വിഘടിതവിഭാഗം ഭരണഘടന ഇടവക സ്വീകരിച്ചു എന്ന് വാദിച്ചുകൊണ്ടും മലങ്കരസഭയുടെ 1064 പള്ളികളിൽ ഉൾപ്പെട്ട പള്ളിയല്ല ചെറായി പള്ളിയെന്നും, ഓർത്തഡോക്സ് സഭയുടെ വികാരിക്കും ഇടവക അംഗങ്ങൾക്കും നിരോധനം ആവശ്യപ്പെട്ടും OP 1158 /14 എന്ന നമ്പറിൽ ഹർജി സമർപ്പിക്കുയുണ്ടായി. സെക്ഷൻ 92 ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ Sec 92 അനുവദിച്ചില്ല എന്നുമാത്രമല്ല ഹർജി നിലനിൽക്കുന്നതല്ല എന്ന് കണ്ട് ബഹുമാനപെട്ട കോടതി കേസ് തള്ളുകയും ചെയ്തു.

ഇതിനോടകം തന്നെ നിരവധി കുടുംബങ്ങൾ മാതൃസഭയായ ഓർത്തഡോക്സ് സഭയിലേക്ക് മടങ്ങി വന്ന ഒരു ഇടവകകൂടിയാണ് ചെറായി സെന്റ് മേരീസ്. കഴിഞ്ഞ പ്രളയകാലത്തു മാതൃകാപരമായ പ്രവർത്തനം കാഴ്ച വച്ച് നിരവധി അംഗീകാരങ്ങൾ നേടിയ ബഹുമാനപെട്ട ട്യൂബി ഇടമറുക് അച്ചനാണ് വികാരി.

 

 

error: Thank you for visiting : www.ovsonline.in