ചെമ്മനം ചാക്കോയുടെ നിര്യാണത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു.

സമൂഹത്തിലെ അപചയങ്ങൾ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിച്ച അസാധാരണ പ്രതിഭയുള്ള കവിയും അനുകരണീയനായ അധ്യാപകനും ഓർത്തഡോക്സ് സുറിയാനി സഭയുടെ അഭിമാന പുത്രനുമായിരുന്നു ചെമ്മനം ചാക്കോ എന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. നർമ്മത്തിന്റെ നേർപൊടി ചേർത്തു സത്യത്തിനുവേണ്ടി തൂലിക പടവാളാക്കി പൊരുതിയ സാഹിത്യകാരൻ ആയിരുന്നു അദ്ദേഹമെന്നു പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ മുളക്കുളം മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗം ആണ്. സംസ്കാരച്ചടങ്ങുകൾ ഓഗസ്റ്റ് 19 ഞായറാഴ്ച 12 -നു കാക്കനാട് പടമുഗളിലുള്ള സ്വവസതിയിൽ ആരംഭിക്കുന്നതും തുടര്‍ന്ന് പെരുവയിൽ കൊണ്ടുവരുന്നതും പൊതുദർശനത്തിനു ശേഷം 4 പിഎം ന് മണ്ണൂക്കുന്ന് കത്തീഡ്രലിൽ സംസ്ക്കാരം നടക്കുന്നതുമാണ്.

error: Thank you for visiting : www.ovsonline.in