കുമ്പഴ വലിയ കത്തീഡ്രലിൽ പെരുനാൾ കൊടിയേറി.

പത്തനംതിട്ട: കുമ്പഴ സെന്റ് മേരീസ് ഓർത്തഡോൿസ് വലിയ കത്തീഡ്രലിന്റെ 13-1ാം വലിയ പെരുനാൾ മഹാമഹത്തിന് ജനുവരി 7 ഞായറാഴ്ച കൊടിയേറി. വിശുദ്ധ കുർബാനാനന്തരം ഇടവക വികാരി റെവ.ഫാ ലിറ്റോ ജേക്കബിന്റെ സാനിധ്യത്തിൽ ഇടവക അംഗവും സഭയുടെ സീനിയർ വൈദീകനുമായ വെരി. റെവ ഫാ യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ പെരുനാൾ കൊടിയുയർത്തി. പെരുനാൾ ശുശ്രൂഷകൾക്ക് പരിശുദ്ധ കാതോലിക്കാ ബാവ, ഇടവക മെത്രാപോലിത്ത അഭി. കുരിയാക്കോസ് മാർ ക്ളീമിസ് മെത്രാപോലിത്ത അഭി. എബ്രഹാം മാർ എഫിപ്പാനിയോസ് എന്നിവർ നേതൃത്വം നൽകും.

പെരുനാളിന്റെ ആദ്യ ദിവസമായ ജനുവരി 7 നു വൈകുന്നേരം വിശുദ്ധ നാട്ടിൽ നിന്ന് പ്രാർത്ഥനാപൂർവ്വം കൊണ്ടുവന്ന വി.ദൈവമാതാവിന്റെ “ഷ്ഖിൻതോ- യുക്‌നോ” തുമ്പമൺ മർത്തമറിയം പള്ളിയിൽ നിന്നും അലങ്കരിച്ച ഹംസരഥത്തിൽ സ്വീകരിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ കുമ്പഴയിലെ വിവിധ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കത്തീഡ്രലിൽ എത്തിച്ചേർന്നു. സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ അഭി. എബ്രഹാം മാർ എഫിപ്പാനിയോസ് തിരുമനസ്സ് കൊണ്ട് ദേവാലയത്തിനു മുന്നിലുള്ള കൽക്കുരിശിൽ യുക്‌നോ ഏറ്റുവാങ്ങുകയും തുടർന്ന് സന്ധ്യാനമസ്കാരവും നടത്തപ്പെട്ടു.

ജനുവരി 8 തിങ്കളാഴ്ച രാവിലെ പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാർമീകത്വത്തിൽ പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബ്ബനാനന്തരം നടന്ന ഭക്തി സാന്ദ്രമായ ചടങ്ങിൽ യുക്‌നോ പ്രതിഷ്‌ഠാ കർമ്മവും നടത്തപ്പെട്ടു.

ജനുവരി 11,12 തീയതികളിൽ സന്ധ്യാ നമസ്കാരത്തിന് ശേഷം ഫാ. ടൈറ്റസ് ജോൺ തലവൂർ, ഫാ ജോയ് കെ ജോയ് എന്നിവർ വചന ശിസ്രൂഷകൾക്ക് നേതൃത്വം നൽകും. ജനുവരി 13 ശനിയാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ അഖില മലങ്കര സംഗീത- പ്രസംഗ- ക്വിസ് മത്സരങ്ങൾ നടത്തപ്പെടും. അന്നേദിവസം വൈകുന്നേരം സന്ധ്യാനമസ്കാരത്തെ തുടർന്ന് ഭക്തിനിർഭരമായ പെരുനാൾ റാസയും നടത്തപ്പെടും.

പ്രധാന പെരുനാൾ ദിവസമായ ജനുവരി 15 തിങ്കളാഴ്ച രാവിലെ ഇടവക മെത്രാപോലിത്ത അഭി. കുര്യക്കോസ് മാർ ക്ലിമീസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമീകത്വത്തിൽ പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും നടത്തപ്പെടും.

 

error: Thank you for visiting : www.ovsonline.in