അങ്കമാലി ഭദ്രാസന സംരക്ഷണ സമിതി രൂപീകരിച്ചു

കൊച്ചി : മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ അങ്കമാലി ഭദ്രാസനത്തില്‍പ്പെട്ട ഇടവകകളിലെ വിശ്വാസികള്‍ ചേര്‍ന്ന് അങ്കമാലി ഭദ്രാസന സംരക്ഷണ സമിതി രൂപീകരിച്ചു . അങ്കമാലി ഭദ്രാസനത്തിന്‍റെ പൊതുവിലുള്ള പിന്നോക്ക അവസ്ഥയും ഭദ്രാസന ആസ്ഥാനം അടഞ്ഞു കിടക്കുന്നതും ഇടവക തലങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാത്തതും ഭദ്രാസന സംരക്ഷണ സമിതി രൂപീകരണതിനുള്ള അടിസ്ഥാന കാരണങ്ങളായി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

ചെയര്‍മാന്‍ ഏലിയാസ് ഐസക്ക് കണ്ടനാടന്‍,മേഖല കോര്‍ – ഡിനേറ്റര്‍മാരായി ജേക്കബ്‌ കോശി(രജി കളമശ്ശേരി),സാബു പാതിക്കല്‍ (പെരുമ്പാവൂര്‍),ബ്ലസന്‍ എല്‍ദോ(പോത്താനിക്കാട്),അഡ്വ.അജിത്ത് പൊറ്റാസ്( അടിമാലി – ഹൈറേഞ്ച് ).റെക്കോര്‍ഡിംഗ് സെക്രട്ടറിമാരായി ബേബി സി എം.തോമസ്‌ ഐസക്ക് എന്നിവരെയും പെരുമ്പാവൂരില്‍ ചേര്‍ന്ന യോഗം തിരഞ്ഞെടുത്തു.വിവധ മേഖലകളില്‍ യോഗങ്ങള്‍ സജീവമായി നടക്കുകയാണ്.

error: Thank you for visiting : www.ovsonline.in