അഖില മലങ്കര ഗായകസംഘം സംഗമം ‘സ്മര്‍ സുബഹോ’ 29ന് പരുമലയില്‍

കോട്ടയം : മലങ്കര ഓര്‍ത്തഡോക് സ് ഗായക സംഘം പരുമല പെരുന്നളിനോടനുബന്ധിച്ച് അഖില മലങ്കര അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന സംഗമം ‘ സ്മര്‍ സുബഹോ-16 ’ 29ന് പരുമലയില്‍ നടക്കും.7.30ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുള്ള രണ്ടായിരത്തില്‍പരം ഗായകസംഘങ്ങള്‍ ഗാനങ്ങള്‍ ആലപിക്കും.തുടര്‍ന്ന് നിരണം ഭദ്രാസനാധിപന്‍ ഡോ.യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സംഗമം തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.

സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ് മുഖ്യപ്രഭാഷണം നടത്തും.ശ്രുതി സ്കൂള്‍ ഓഫ് ലിതര്‍ജിക്കല്‍ മ്യൂസിക് ഡയറക്ടര്‍ ഫാ.ഡോ.എം.ബി ജോര്‍ജ് ഗാനപരിശീലനത്തിനു നേതൃത്വം നല്‍കും.ശ്രുതി പ്രസിദ്ധീകരിക്കുന്ന കണ്‍വന്‍ഷന്‍ ഗാനങ്ങളുടെ സി.ഡിയും ഗായകസംഘം ഡയറക്ടിറിയും പ്രകാശനം പ്രസ്തുത ചടങ്ങില്‍ നടക്കും.

സംഗമത്തിന്‍റെ ഭാഗമായുള്ള മേഖല സമ്മേളനങ്ങള്‍ കൊട്ടാരക്കര,കോട്ടപ്പുറം സെമിനാരിയും ,ചെങ്ങന്നൂര്‍ ബഥേല്‍ അരമനയിലും ,കോട്ടയം പഴയ സെമിനാരിയിലെ ശ്രുതി ആസ്ഥാനത്തും നടന്നു.

 

 

 

 

 

 

 

 

error: Thank you for visiting : www.ovsonline.in