ആലഞ്ചേരി പള്ളിയില്‍ ‘ആധ്യാത്മിക സംഗമം നടത്തി

തിരുവനന്തപുരം:- മലങ്കര ഓര്‍ത്തഡോക്‍സ്‌ സുറിയാനി സഭാ തിരുവനന്തപുരം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ആലഞ്ചേരി സെന്റ് മേരീസ്‌ ഓര്‍ത്തഡോക്‍സ്‌ തീര്‍ഥാടന പള്ളിയില്‍ 2016 ആഗസ്റ്റ്‌ 15നു ആധ്യാത്മിക സംഘടനകളുടെ സംഗമം നടത്തി. അമേരിക്കയിലെ കോപ്റ്റിക് ഓര്‍ത്തഡോക്‍സ്‌ സഭയുടെ അഭിവന്ദ്യ അംബ യൌസെഫ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായ ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 പ്രതിനിധികള്‍ പങ്കെടുത്തു. ചടങ്ങില്‍ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അഭി. അംബ യൌസെഫ് മെത്രാപ്പോലീത്ത, ഇടവക മെത്രാപ്പോലീത്ത, ഭദ്രാസന സെക്രട്ടറി, പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.

കോപ്റ്റിക് ഓര്‍ത്തഡോക്‍സ്‌ സഭയുടെ  സ്നേഹോപകാരം ആയ  സ്ലീബാ അഭി. അംബ യൌസെഫ് മെത്രാപ്പോലീത്ത പള്ളി വികാരി ഫാ. മാത്യു തോമസ്സ്നു നല്‍കി.   അതിഥികള്‍ക്ക് ഇടവകയുടെ  സ്നേഹോപകാരങ്ങള്‍ ഇടവക വികാരി, ട്രസ്റ്റി, സെക്രട്ടറി, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സമര്‍പിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും സ്നേഹവിരുന്നും ഉണ്ടായിരുന്നു. സംഗമത്തില്‍  പങ്കെടുത്ത   എല്ലാവര്‍ക്കും വികാരി നന്ദി അറിയിച്ചു.

36cd013c-a5f7-4900-aa54-add1228aeff4
291057b6-0d7f-4656-b42e-f9b1b55da81e

error: Thank you for visiting : www.ovsonline.in