മേരിയുടെ സ്വപ്നം യാഥാർഥ്യമാക്കി ഓർത്തഡോക്സ് സഭയുടെ ‘ആർദ്ര’

പരുമല: പരുമല സെമിനാരിക്ക് സമീപം 30 വർഷമായി മെഴുകുതിരി വില്പന നടത്തിവരുന്ന മേരിക്ക് സ്വന്തമായി വീടെന്ന സ്വപ്നം യാഥാർഥ്യമായി. മലങ്കര ഓർത്തഡോക്സ്‌ സഭയുടെ സേവന വിഭാഗമായ ‘ആർദ്ര’ യാണ് വീട് നിർമിച്ച് നൽകിയത്. വീടിന്റെ കൂദാശ പരുമല റോമൻ കാത്തോലിക്ക പള്ളി വികാരി ഫാ നിധിൻ ഫ്രാൻസിസ് നിർവഹിച്ചു. തുടർന്ന് മേരിയ്ക്കു വീട് കൈമാറി. ആർദ്ര വർക്കിങ് പ്രസിഡന്റ് ഫാ. കെ വൈ വിത്സൺ, ജനറൽ സെക്രട്ടറി ഐസക് പാമ്പാടി, ട്രെഷറർ തോമസ് കുതിരവട്ടം, ബാബു കല്ലമ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി. പരുമല സെമിനാരി മാനേജർ ഫാ. എം സി കുര്യാക്കോസ്, നിരണം വലിയപള്ളി വികാരി ഫാ. വർഗീസ് മാത്യു എന്നിവർ പ്രസംഗിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in