കുന്നക്കുരുടി കത്തീഡ്രലില്‍ ഇടവകദിനവും , അനുസ്മരണവും, സംയുക്ത വാര്‍ഷികവും

പെരുമ്പാവൂര്‍ : മലങ്കര ഓർത്തഡോക്സ്  സഭയിലെ അങ്കമാലി ഭദാസനത്തിൽപ്പെട്ട പുരാതനവും ഏക പ്രഖ്യപിത കത്തീഡ്രലുമായ കുന്നക്കുരുടി സെന്‍റ് .ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രല്‍ പള്ളിയില്‍ ഇടവക ദിനാചരണവും കുന്നക്കുരുടി ദേശക്കാരുടെ പ്രിയങ്കരനുമായ വന്ദ്യ .ചേലാട്ടച്ചന്റെ അനുസ്മരണവും ഇടവകയിലെ കുടുംബ യൂണിറ്റുകളുടെ സംയുക്ത വാർഷികവും സെപ്തംബർ 18  ഞായറാഴ്ച്ച  വി.കുർബാന ശേഷം കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.

10689517_644310335700483_155983229730978855_n

ഭദ്രാസന അധ്യക്ഷന്‍ യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം  ചെയ്യും .ആലുവ യു.സി. കേളേജ് എച്ച്.ഓ.ഡി ഡോ.എം.ഐ പുന്നൂസ് മുഖ്യ പ്രഭാഷണം നടത്തും .കത്തീഡ്രല്‍ വികാരി ഫാദര്‍.യാക്കോബ് തോമസ്‌ നേതൃത്വം നല്‍കും. കുടുംബ യൂണിറ്റുകളുടെ കലാ മത്സരങ്ങളും ഉണ്ടായിരിക്കുന്നതുമാണെന്ന്  യുവജന പ്രസ്ഥാനം ഭാരവാഹി എല്‍ദോസ് മാത്യു പോമയ്ക്കല്‍ – ഓ.വി.എസ് ഓണ്‍ലൈനെ അറിയിച്ചു.

 

error: Thank you for visiting : www.ovsonline.in