മലങ്കര വർഗീസ് അനുസ്മരണം സംഘടിപ്പിച്ചു

പെരുമ്പാവൂര്‍  :- പരിശുദ്ധ സഭയ്ക്കു വേണ്ടി ധീര രക്തസാക്ഷിത്വം വരച്ച മലങ്കര വർഗീസ് എന്നറിയപ്പെടുന്ന ടി .എം വർഗീസ് ചേട്ടന്‍റെ 14-മത് ചരമ വാർഷികവും രക്തസാക്ഷിത്വ ദിനവും സംഘടിപ്പിച്ചു. അദ്ദേഹം കബറടങ്ങിയ പെരുമ്പാവൂർ ബഥേൽ സുലോക്കോ ഓർത്തഡോക്സ് പള്ളിയിൽ നടന്ന വി.കുർബാനയ്ക്കു അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പസ് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന്, കബറിങ്കൽ ധൂപാർപ്പണവും നടത്തി. വികാരി മത്തായി ഇടയാനാൽ കോർ എപ്പിസ്കോപ്പ ക്രമീകരങ്ങൾക്ക് നേതൃത്വം നൽകി. അങ്കമാലി, കണ്ടനാട് വെസ്റ്റ് ദദ്രാസനങ്ങളിൽ നിന്നുള്ള നിരവധി വൈദികരും, സഭാ മാനേജിംങ് കമ്മിറ്റിയംഗങ്ങളായ എ.കെ ജോസഫ്‌, റോയ് സി. തോമസ്‌, അങ്കമാലി ഭദ്രാസന കൗൺസിൽ അംഗങ്ങള്‍ , ജെയിംസ് പാമ്പാടി, വിവിധ ഭദ്രാസനത്തില്‍ നിന്നുള്ള യുവജന പ്രസ്ഥാന അംഗങ്ങള്‍  തുടങ്ങി നൂറുകണക്കിന് സഭാ വിശ്വാസികളും സംബന്ധിച്ചു.

error: Thank you for visiting : www.ovsonline.in