വഴുവാടി പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാളും കണ്‍വന്‍ഷനും

മാവേലിക്കര : വഴുവാടി മാര്‍ ബസേലിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവയുടെ 53-മത് ഓര്‍മ്മപ്പെരുന്നാളും കണ്‍വന്‍ഷനും ഡിസംബര്‍ 25 മുതല്‍ ജനുവരി 1 വരെ നടക്കും. ചെന്നൈ ഭദ്രാസനാധിപനും കോട്ടയം സഹായ മെത്രാപ്പോലീത്തയുമായ ഡോ.യുഹാനോന്‍ മാര്‍ ദിയസ്കോറസ്, പുനലൂര്‍ – കൊട്ടാരക്കര ഭദ്രാസനാധിപന്‍ ഡോ.യുഹാനോന്‍ മാര്‍ തേവോദോറോസ്, മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നിവര്‍ നേതൃത്വം നല്‍കും. മാവേലിക്കര ഭദ്രാസന അംഗങ്ങളായ കോട്ടയം – നാഗ്പൂര്‍ സെമിനാരികളിലെ വൈദീക വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 28 മുതല്‍ 31 വരെയുള്ള തീയതികളില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ ”നുഹ്റോ”  ഗാനശുശ്രൂഷക്ക്  നേതൃത്വം നല്‍കുന്നു. ജനുവരി ഒന്നിന് – രാവിലെ 7.45 മണിക്ക് ഡോ.യുഹാനോന്‍ മാര്‍ തേവോദോറോസ് വി.കുര്‍ബാനയര്‍പ്പിക്കും. 10 മണിക്ക് ഇടവക നിര്‍മ്മിച്ച്‌ നല്‍കുന്ന വീടിന്‍റെ കൂദാശയും. പ്രധാന പെരുന്നാള്‍ ദിവസമായ ജനുവരി രണ്ടിന് – രാവിലെ 8 മണിക്ക് ഡോ.യുഹാനോന്‍ മാര്‍ ദിയസ്കോറസിന്‍റെ മുഖ്യകാര്‍മ്മീകത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാനയെ തുടര്‍ന്ന് അവാര്‍ഡ്‌ദാനവും എന്നിവയാണ് പരിപാടികള്‍.

error: Thank you for visiting : www.ovsonline.in