അല്‍ ഐന്‍ പള്ളിയില്‍ പരിശുദ്ധനായ വട്ടശ്ശേരില്‍ തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിച്ചു

യു.എ.ഇ  ●  അല്‍ ഐന്‍ സെന്‍റ്  ഡയനീഷ്യസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ സഭയുടെ രണ്ടാമത്തെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശ്ശേരില്‍  തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപന ശുശ്രൂഷ നടന്നു.വിവിധ ഇടവകകളില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ചടങ്ങില്‍ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ  ബസേലിയസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവ  ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മീകത്വം വഹിച്ചു.ഏവര്‍ക്കും ആശ്വാസവും ശക്തികേന്ദ്രവും ഊര്‍ജദായകവുമാണ് പരിശുദ്ധന്മാരുടെ തിരുശേഷിപ്പെന്ന് ബാവ  പറഞ്ഞു.

യു.എ.ഇയില്‍ നിരവധി ജാവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സി.പി. മാത്യു ഷാര്‍ജയ്ക്ക് ‘ഓര്‍ഡര്‍ ഓഫ് സെന്‍റ്  ഡയനീഷ്യസ് പുരസ്‌കാരം’ ബാവ സമ്മാനിച്ചു.ഡല്‍ഹി ഭദ്രാസന മെത്രാപ്പൊലീത്ത  യൂഹാനോന്‍ മാര്‍ ദെമിത്രിയോസ് സഹകാര്‍മികനായിരിന്നു. ഇടവക വികാരി ഫാ.ജോണ്‍ കെ. സാമുവേലും ഫാ. സജി എബ്രഹാമും യു.എ.ഇയിലെ മറ്റിടവകകളിലെ വികാരിമാരും ചടങ്ങില്‍ പങ്കെടുത്തു.

error: Thank you for visiting : www.ovsonline.in