പരീക്ഷാ മാർഗ്ഗനിർദേശക ക്ലാസ്സും സമർപ്പണപ്രാർത്ഥനയും നടന്നു

പരീക്ഷയ്ക്കായി തയ്യാറാവുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ക്ലാസ്സും സമർപ്പണ പ്രാർത്ഥനയും മാവേലിക്കര ഭദ്രാസനത്തിലെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെയും കുട്ടമ്പേരൂർ MGOCSM യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടമ്പേരൂർ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ വെച്ചു നടത്തപ്പെട്ടു. മാവേലിക്കര ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്ത അഭി.അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനി സമ്മേളനം ഉദ്ഘാടനം ചെയ്‌തു, ഭദ്രാസന വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് വന്ദ്യ. തോമസ് മാത്യു അച്ചൻ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. ശ്രീമതി. അഞ്ജന റിബേക്ക റോയ് ക്ലാസ് നയിച്ചു.

ഇടവക വികാരി റവ. ഫാ. വിൽസൻ ജോർജ്ജ്, മേഖല പ്രസിഡന്റ് റവ. ഫാ. ടി. ടി തോമസ് ആലാ റവ. ഫാ. പ്രിൻസ് , മാവേലിക്കര ഭദ്രാസന കൗൺസിൽ അംഗം ശ്രീ. മാത്യു ജി മനോജ്, ഇടവക ട്രസ്റ്റി ശ്രീ. തോമസ് ചാക്കോ എന്നിവർ ആശംസകൾ നേർന്നു. പരി.സഭയുടെ അസോസിയേഷൻ അംഗവും യുവജനപ്രസ്ഥാനത്തിന്റെ കേന്ദ്ര എക്സിക്യൂട്ടീവ് സമിതി അംഗവുമായ ശ്രീ.നിബിൻ നല്ലവീട്ടിൽ അനുമോദന പ്രസംഗം നടത്തി. വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ ഭദ്രാസന വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇടവകയുടെ മുൻ വികാരി റവ.ഫാ.തോമസ് മാത്യുവിനെ അഭി.തിരുമേനി പൊന്നാട അണിയിച്ചു ആദരിച്ചു. തൃശൂർ മാന്ദാമംഗലം പള്ളിയിൽ പരി.സഭയുടെ സഹനസമരത്തിന് പിന്തുണ നൽകി അവിടെ എത്തുകയും പോലീസ് കസ്റ്റഡിയിൽ 22 മണിക്കൂറിൽ അധികം സഭയ്ക്കായി ത്യാഗം സഹിച്ച യൂണിറ്റിന്റെ വൈസ് പ്രസിഡന്റ് ശ്രീ.ടിന്റു ജോണിനെ അഭി.തിരുമേനി പൊന്നാടയണിയിച്ച് ആദരിച്ചു. ഭദ്രാസന വിദ്യാർത്ഥിപ്രസ്ഥാനം സെക്രട്ടറി ശ്രീ. നികിത് കെ സക്കറിയ, പ്രോഗ്രാം കൺവീനർ ശ്രീ.ലാബി പീടികത്തറയിൽ, യൂണിറ്റ് സെക്രട്ടറി ശ്രീ.സനു സണ്ണി എന്നിവർ പ്രസംഗിച്ചു. അഭി.തിരുമേനി സമർപ്പണ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സമർപ്പണ പ്രാർത്ഥനയ്ക്ക് ശേഷം അഭി.തിരുമേനി വിദ്യാർത്ഥികൾക്ക് പേന നൽകി ആശീർവദിച്ചു..

error: Thank you for visiting : www.ovsonline.in