വെല്ലുവിളികളിൽ വഴിയറിയാതെ ഇടയ ശുശ്രൂഷ: വൈദിക സംവാദ വേദി

ഫാ.ഷെബലി   

കോട്ടയം/അടൂർ : ഭദ്രാസനങ്ങൾക്ക്‌ എകീകൃത സ്വഭാവം നഷ്ടപ്പെട്ട്‌ വിവിധ സഭകളുടെ രീതിയിലാകുന്നുവെന്നും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വ്യത്യസ്ഥത അനുഭവപ്പെടുന്നതും വൈദികർക്കിടയിൽ ഒരു വെല്ലുവിളിയാണെന്ന്‌ ഓർത്തഡോക്സ്‌ വൈദിക സംവാദ വേദി.

സഭ ഓന്നാകുന്നതുപോലെ സഭയുടെ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളു ഒരു പോലെയല്ലെങ്കിൽ സഭാ ജീവിതമേതെന്ന്‌ ഉയർത്തിക്കാട്ടാനാവില്ലെന്നും തക്കതായ മാർഗ്ഗ നിർദ്ദേശങ്ങൾ സഭയിൽ ഉണ്ടാകണമെന്നും വൈദിക സംവാദ വേദി അഭിപ്രായപ്പെട്ടു.സെപ്തംബർ 17, 18 തീയതികളിൽ കോട്ടയത്തും അടൂരുമായി ചേർന്ന സംവാദ വേദിയിൽ സഭയിലെ നിരവധി കോറെപ്പിസ്കോപ്പാമാരും വൈദികരും പങ്കെടുത്ത്‌ ചർച്ചകൾക്ക്‌ നേതൃത്വം നൽകി.

വൈദികർ അനുഭവിക്കുന്ന മാനസിക സംഘർങ്ങൾ പറയാനൊരിടവും കേൾക്കാൻ ആളുമില്ലെന്നത്‌ ഒരു പരിധിവരെ ഒഴിവാക്കാനും ഒരുമിച്ചു പ്രാർത്ഥിക്കുവാനും ഇത്തരം കൂട്ടയ്മകൾ ഉപകരിക്കുമെന്ന്‌ വൈദികർ അഭിപ്രായപ്പെട്ടു. സഭയുടെ എല്ലാ ഭദ്രാസനങ്ങളിലും പ്രാദേശിക തലത്തിൽ കൂടണമെന്ന്‌ സംവാദ വേദി അഭിപ്രായപ്പെട്ടു. ദീർഘകാലത്തെ ഇടയ സേവനത്തിനോടുവിൽ രാത്രികാലങ്ങളിൽ ഭദ്രാസന കേന്ദ്രങ്ങളിൽ നിന്നും വിളികളും റിട്ടയർമെന്റ്‌ കൽപ്പനകളും വരുന്നത്‌ വൈദികർ വേദനയോടെ അനുഭവങ്ങൾ പങ്കു വച്ചു. അവരുടെ തുടർ ജീതത്തെക്കുറിച്ച്‌ സഭ വേണ്ട വിധത്തിൽ കരുതൽ നിർദ്ദേശിക്കാതെ റിട്ടയർമെന്റിലേക്ക്‌ നയിക്കുന്നതെന്നും അത്‌ ആശങ്കയുണർത്തുന്നതാണെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.

ഭദ്രാസനങ്ങളുടെ അശാസ്ത്രീയമായ വെട്ടിമുറിക്കലുകളും പുതിയ ഭദ്രാസങ്ങൾ ഉണ്ടാകുന്നതും ഭദ്രാസനങ്ങൾക്കു വേണ്ടി പട്ടം ഏൽക്കുന്ന വൈദികർ അന്നുമുതൽ ഏതു ഭദ്രാസനങ്ങളിൽ യിരിക്കണമെന്നു നിർദ്ദേശിക്കാതെയാണെന്നത്‌ സഭ കാണാതെ പോകുന്ന ഒരു വസ്തുതയാണെ ന്ന്‌ വേദിയിൽ ചർച്ചാ വിഷയമായി. ഇക്കാരണത്താൽ തന്നെ ഭദ്രാസനങ്ങൾക്കു വേണ്ടി പട്ടമേ ൽക്കുന്ന രീതി ഒഴിവാക്കി സഭയുവേണ്ടി പട്ടമേൽക്കുന്ന രീതുണ്ടാകണമെന്നും വേദിയിൽ ചർച്ചാ വിഷയമായി ഉയർന്നു.പള്ളികളുടെ എണ്ണം കൂടാതിരിക്കുമ്പോൾ വൈദിക സെമിനാരി യിൽ കൂടുതൽ വിദ്യാർത്ഥികൾക്ക്‌ പ്രവേശനം ഒരുക്കുന്നത്‌ അശാസ്ത്രീയമാണെന്നും വേദി വിലയിരുത്തി. ഇക്കര്യത്തിൽ സഭയ്ക്ക്‌ വ്യക്തത ഉണ്ടാകണമെന്ന്‌ ചർച്ചയിൽ ഉയർന്നു കേട്ടു.

ഓരോ മെത്രാൻ തിരഞ്ഞെടുപ്പിനു വേണ്ടിയും നടപടിച്ചട്ടം പരിഷരിക്കുന്നതു മുതൽ ആരാധന കാര്യങ്ങൾ വരെയുള്ള വിവിധ വിഷയങ്ങൾ സംവാദ വേദിയിൽ ചർച്ചാവിഷയ മായി.ആത്മീ യതയിൽ നിന്നും ഭൗതികതയിലേക്കുള്ള സമൂഹമാറ്റങ്ങൾക്കിടയിൽ വൈദികർ കൂടുതല്‍   കർമ്മ നിരതരാകണമെന്നും തീരുമാനിച്ചു.

പ്രാദേശിക തലത്തിൽ സംവാദ വേദികൾ വിളിച്ചു കൂട്ടുവാൻ യോഗം തീരുമാനിച്ചു. തുടർ നടപടികൾക്കായി യോഗം അഡ്വക്കേറ്റു കൂടിയായ ഫാ. ജോൺകുട്ടിയെ ജനറൽ സെക്രട്ടറിയായും, ഫാ. ഡോ. ജോയി പൈങ്ങോലിയെ ട്രഷറാറായും തെരഞ്ഞെടുത്തു.പ്രാദേശിക സമ്മേളനങ്ങൾക്ക് യോഗം കോഡിനേറ്റിംഗ്‌ കമ്മറ്റിയെ തെരഞ്ഞെടുത്തു ചുമതലപ്പെടുത്തി.

(ഫോട്ടോ : പുത്തന്‍കാവ് കത്തീഡ്രലില്‍ നടന്ന വൈദീക സംഗമം,2014)  

error: Thank you for visiting : www.ovsonline.in