നിയമ സഭ തിരെഞ്ഞെടുപ്പ് : പരിശുദ്ധ കാതോലിക്ക ബാവ വിജയികളെ അനുമോദിച്ചു

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ഏവരെയും പരിശുദ്ധ ബാവാ  അഭിനന്ദനങ്ങള്‍ അറിയിച്ചു.പരാജിതര്‍ നിരാശരാകാതെ ജനക്ഷേമ നടപടികള്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ .
കേരളത്തിന്‍റെ സമഗ്ര വികസനത്തിനും ജനന്മയ്ക്കും വേണ്ടി പരിസ്ഥിതി സൗഹൃദ വികസന നയം ആവിഷ്കരിച്ച് നടപ്പാക്കും എന്ന്  പ്രതീക്ഷയുണ്ട്.  വായു, ജലം, മണ്ണ് തുടങ്ങിയ അടിസ്ഥാന വിഭവങ്ങളുടെ മലിനീകരണം തടയാന്‍ തീവ്ര ബോധവത്ക്കരണവും നിയമനടപടികളും അത്യാവശ്യമാണല്ലോ.പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍,ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ തുടങ്ങിയവരുടെ താല്പര്യ സംരക്ഷണത്തിനായുംമതനിരപേക്ഷതയുടെയും ജനാധിപത്യ മൂല്യങ്ങളുടെയും പരിപാലനത്തിനായും നിലകൊളളുവാന്‍ ശുഭാശംസകള്‍ നേരുന്നു.
നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദനം അറിയിച്ച് പരിശുദ്ധ ബാവാ അയച്ച സന്ദേശത്തില്‍ സംസ്ഥാനത്തിന്‍റെ വികസനത്തിനും ജനക്ഷേമത്തിനുമായി കൈക്കൊളളുന്ന എല്ലാ നടപടികള്‍ക്കും പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തു.
error: Thank you for visiting : www.ovsonline.in